കണ്ണന് 40 പവന്റെ പൊന്നോടക്കുഴൽ.!! ഗുരുവായൂരപ്പന് സ്വർണ്ണം കൊണ്ടാറാട്ട്; നവരാത്രി ദിനങ്ങളിൽ പൊന്നിൻ തിളക്കത്തിൽ കാർവർണ്ണൻ.!! | Guruvayur Loard Krishna Gold Flute From Devotee
Guruvayur Loard Krishna Gold Flute From Devotee : ഗുരുവായൂരപ്പന് 40 പവൻ തൂക്കം വരുന്ന പോന്നോടാക്കുഴൽ സമ്മാനിച്ചു ബിസിനസ്കാരനായ ഭക്തൻ രതീഷ് മോഹനൻ .കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിക്ക് ആണ് ഓടക്കുഴൽ സമർപ്പണം നടന്നത്. കോട്ടയം ചങ്ങനാശ്ശേരി ധ്വാരക സ്വദേശിയായ രതീഷ് മോഹനൻ ഷാർജയിൽ ആണ് ബിസിനസ് നടത്തുന്നത്.കടുത്ത ഗുരുവായൂരപ്പ ഭക്തനായ രതീഷ് മോഹനൻ എല്ലാ മലയാള മാസം ഒന്നാം തിയതിയും ക്ഷേത്രം സന്ദർശിക്കുകയും അന്നദാനം നടത്തുകയും ചെയ്യാറുണ്ടെന്നാണ് ഗുരുവായൂർ ദേവസ്വം ഭാരവാഹികൾ അറിയിക്കുന്നത്.
ക്ഷേത്രം അസിസ്റ്റന്റ് മാനേജർ ലെജി മോൾ സ്വർണ്ണക്കൊടിമരത്തിനു സമീപത്തു വെച്ചാണ് ഓടക്കുഴൽ സ്വീകരിച്ചത്. രതീഷ് മോഹനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലെ ഏറ്റവും പ്രകത്ഭമായ ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. തൃശൂർ ജില്ലയിലെ ഗുരുവായൂർ എന്ന സ്ഥലത്താണ്. ഭക്ത ജനങ്ങളാൽ സമ്പുഷ്ടമാണ് എപ്പോഴും ഗുരുവായൂർ ക്ഷേത്രം.
വി വി ഐപി കളടക്കം ഗുരുവായൂയപ്പനെ, കണ്ണനെ തൊഴാൻ പതിനായിരക്കണക്കിനാളുകൾ ആണ് ദിവസവും ക്ഷേത്രം സന്ദർശിക്കുന്നത് . ഹിന്ദു മത വിശ്വാസികളുടെ പ്രധാനപെട്ട ഒരു വെഡിങ് ഡെസ്റ്റിനേഷൻ കൂടിയാണ് ഗുരുവായൂർ അമ്പലം.അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നത് തുടങ്ങി വസ്ത്രധാരണത്തിൽ വരെ കടുത്ത നിയന്ത്രങ്ങൾ പാലിക്കുന്ന ഒരു ക്ഷേത്രം കൂടിയാണ് ഗുരുവായൂർ ക്ഷേത്രം.
ഈയടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ചത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. 34 പവൻ തൂക്കം വരുന്ന സ്വർണ്ണാക്കിരീടവും സ്വർണ്ണതേയവും ആണ് അവർ കണ്ണന് സമർപ്പിച്ചത്. ടി വി എസ് ഗ്രൂപ്പിന്റെ 100 പവൻ തൂക്കം വരുന്ന സ്വർണ്ണക്കിണ്ടിയും കെ വി രാജേഷ് എന്ന ഭക്തന്റെ സ്വർണ്ണാക്കിരീടവും ഈയടുത്ത് തന്നെയാണ് ഗുരുവായൂരപ്പന് സമ്മാനമായി ലഭിച്ചത്.