അഭിമാനത്തിന്റെ കൊടു മുടിയിൽ മോഹൻലാൽ.!! വിസ്മയയുടെ എഴുത്ത് സമാഹാരവുമായി അച്ഛൻ; ആരാധകരുമായി സന്തോഷം പങ്കുവെച്ച് ലാലേട്ടൻ.!! | Grains Of Stardust Of Vismya Mohanlal Malayalam

Vismya Mohanlal written Book Grains Of Stardust : മലയാളികളുടെ ഹൃദയം കവർന്ന താര രാജാവാണ് മോഹൻലാൽ. താരത്തിന്റെ ഓരോ സിനിമയും കാണികളിൽ ആവേശം ഉണർത്തുന്നു. കോടിക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. നടൻ, ടെലിവിഷൻ അവതാരകൻ, പിന്നണി ഗായകൻ, ഇങ്ങനെയെല്ലാം നിരവധി മേഖലകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് ഹിന്ദി കന്നഡ എന്നിങ്ങനെ നിരവധി ഭാഷാചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

നാനൂറിലധികം സിനിമയാണ് ഈ കാലയളവിൽ താരരാജാവ് അഭിനയിച്ചിട്ടുള്ളത്. പത്മശ്രീ, പത്മഭൂഷൺ, കേണൽ, എന്നു തുടങ്ങി നിരവധി രാജ്യാന്തര ബഹുമതികൾ നേടി. 1978 മുതൽ സിനിമാമേഖലയിൽ താരം സജീവമാണ്. 1988ലാണ് താരം വിവാഹിതനാകുന്നത്. പ്രണവ്, വിസ്മയ എന്നീ രണ്ട് മക്കളാണ് താരത്തിന് ഉള്ളത്. പ്രണവ് സിനിമ മേഖലയിൽ സജീവമാണ്. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻ‍ലാലിന്റെ ബാല്യകാലം ആദ്യമായി പ്രണവ് അഭിനയിച്ചിരുന്നു പുനർജ്ജനി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന്‌ സംസ്ഥാന സർക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് പ്രണവിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ മകൾ വിസ്മയയുടെ പുതിയ വിശേഷങ്ങൾ ആണ് ആരാധകരും സോഷ്യൽമീഡിയയും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

നല്ലൊരു എഴുത്തുകാരിയാണ് മകൾ വിസ്മയ. 2021 വാലന്റ്റൈൻസ് ഡേയിൽ വായനക്കാർക്ക് പുത്തൻ അനുഭവം ഉണർത്തുന്ന കവിതാസമാഹാരം പബ്ലിഷ് ചെയ്തിരുന്നു. ഈ പുസ്തകത്തിന്റെ പേര് ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്നാണ്. മോഹൻലാൽ തന്നെ എന്റെ ഫേസ്ബുക്ക് പേജിലൂടെ പുസ്തകം പ്രകാശനം ചെയ്തിരുന്നു. വിസ്മയയുടെ കവിത വായിക്കുമ്പോൾ ഓർമ്മ വരുന്നത് ജപ്പാനീസ് ഹൈക്കു കവി ബാഷോയെയാണെന്ന് താരം ഇതിനു മുൻപ് പറഞ്ഞിരുന്നു. ജപ്പാനീസ് ഹൈക്കു കവിതകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എഴുതിയ എഴുപതിലധികം കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേർന്നതാണ് പുസ്തകം. പ്രണയവും വിരഹവും കുറുമ്പും കുസൃതിയും എല്ലാം കവിതകളിൽ നിറയുന്നു. പത്തും പതിനഞ്ചും വരികൾ അടങ്ങിയത് മുതൽ ഒരു വരി മാത്രമുള്ള കവിതകൾ വരെ ഇതിലുണ്ട്. എന്നാൽ ഇപ്പോൾ ഈ കവിതാസമാഹാരത്തിലെ തന്നെ മലയാള പരിഭാഷയുടെ പ്രകാശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആണ് താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഗ്രീൻ ഓഫ് സ്റ്റാൻഡേർഡ് എന്ന കവിതാസമാഹാരത്തിലെ മലയാളപരിഭാഷ നക്ഷത്ര ധൂളികൾ എന്ന പേരിലാണ് പ്രകാശനം ചെയ്യുന്നത്. ഓഗസ്റ്റ് 19 നാണ് ഈ പുസ്തകത്തിന്റെ പ്രകാശനം. സംവിധായകനായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്നാണ് പ്രകാശനം ചെയ്യുന്നത്. പുസ്തകത്തിന്റെ പ്രകാശത്തെ കുറിച്ച് നടൻ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചതിങ്ങനെ.. “എന്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ‘Grains of Stardust എന്ന കവിതാസമാഹാരത്തിന്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ” ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഈ സമാഹാരം, എന്റെ ആത്മ മിത്രങ്ങളും എന്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്സ്റ്റാളിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്.”