കാത്തിരിപ്പിന് വിരാമം!! പൗർണമിത്തിങ്കൾ ഗൗരിക്ക് വിവാഹം; സേവ് ദ ഡേറ്റ് ചിത്രങ്ങൾ വൈറലാകുന്നു… | Gouri M Krishnan Save The Date Photo Goes Viral Malayalam

Gouri M Krishnan Save The Date Photo Goes Viral Malayalam : നടി ഗൗരി കൃഷ്ണന്റെയും സംവിധായകൻ മനോജ് പേയാടിന്റെയും വിവാഹം നവംബർ 24ന്. സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ചു താരം.മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പൗർണമിയാണ് ഗൗരി കൃഷ്ണൻ. പൗർണമിത്തിങ്കൾ എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയതാണ് പൗർണമി. ഇതിനോടകം നിരവധി പരമ്പരകളിൽ ഗൗരി നായിക ആയിട്ടുണ്ടെങ്കിലും പൗർണമിത്തിങ്കളിലെ വേഷമാണ് പ്രേക്ഷക ശ്രദ്ധനേടിയത്.

അടുത്തിടെയായിരുന്നു സംവിധായകൻ മനോജുമായുള്ള ഗൗരിയുടെ വിവാഹനിശ്ചയം നടന്നത്. തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ഗൗരി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ തന്റെ വിവാഹ ദിനം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. വിവാഹത്തോടനുബന്ധിച്ചുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്താണ് താരം ഈ മാസം 24 ന് വിവാഹിതയാകുന്ന വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

വരൻ മനോജിനോടൊപ്പം വെള്ളച്ചാട്ടം ആസ്വദിക്കുന്ന ഫോട്ടോയാണ് “ലെറ്റ്സ് ബിഗിന്” എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ചത്. ദൃശ്യ ഫോട്ടോഗ്രാഫിയാണ് പ്രണയദ്രമായ ഈ സേവ് ദി ഡേറ്റ് ദൃശ്യങ്ങൾ ഒരുകിയിരിക്കുന്നത്. ട്രെഡിഷണൽ ലുക്കിലാണ് ഇത്തവണ ഇരുവരും എത്തിയിരിക്കുന്നത്. ഫെബ്രുവരി 11ന് നാട്ടകത്തുള്ള സ്വകാര്യ റിസോർട്ടിൽ വച്ചാണ് താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. കോട്ടയം സ്വദേശിയായ ഗൗരി ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. നിരവധി ആരാധകരെ താരം സ്വന്തമാക്കി. ഈ സീരിയലിന്റെ സംവിധായകനായിരുന്നു മനോജ് പേയാട്.

തിരുവനന്തപുരം സ്വദേശിയാണ്. ഈ പരമ്പരയിലൂടെയാണ് മനോജും ഗൗരിയും തമ്മിൽ സൗഹൃദത്തിലാകുന്നത് തുടർന്ന് സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. താരത്തിന്റെ വിവാഹദിനത്തെ കുറിച്ച് ചോദ്യങ്ങൾ ആരാധകർ ഈയിടെ ഉയർത്തിയിരുന്നു. എന്നാൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് തരാം വിവാഹ ദിനം വെളിപ്പെടുത്തിയത്. താരത്തിന്റെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ ചുരുങ്ങിയ നേരംകൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അഭിനയത്തിന് പുറമേ മികച്ച നർത്തകിയും മോഡലും ഇൻഫ്ലുൻസറുമാണ് ഗൗരി. കാണാക്കൺമണി, മാമാങ്കം, സീത, എന്ന് സ്വന്തം ജാനി, അയ്യപ്പ ശരണം തുടങ്ങി നിരവധി പരമ്പരകളിലും ഗൗരി വേഷമിട്ടിട്ടുണ്ട്.