അപൂർവങ്ങളിൽ അത്യപൂർവം.!! ഇവർ ഇനി രണ്ടല്ല ഒന്നാണ്; വടക്കും നാഥന്റെ മണ്ണിൽ നിന്നും സന്തോഷം പങ്കുവെച്ച് ഗോപിക അനിൽ.!! | Gopika Anil Sharing The happiness Of Getting Married

Gopika Anil Sharing The happiness Of Getting Married : മലയാളി കുടുംബ പ്രേക്ഷകർ ഒന്നാകെ കാത്തിരുന്ന മുഹൂർത്തം മിനിറ്റുകൾക്ക് മുമ്പ് നടന്ന് കഴിഞ്ഞിരിക്കുകയാണ്. ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ജീവിതത്തിൽ ഒന്നായ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

വടക്കുംനാഥന്റെ മുൻപിൽ വച്ച് ഇന്ന് രാവിലെ ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വളരെ ലളിതമായാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. മുണ്ടും നേരിയതും ധരിച്ച് ജിപിഎത്തിയപ്പോൾ സെറ്റ് സാരിയിൽ പരമ്പരാഗത സ്വർണാഭരണങ്ങൾ ധരിച്ചു കൊണ്ടാണ് ഗോപികയും പ്രത്യക്ഷപ്പെട്ടത്. ചടങ്ങിൽ ഒന്നാകെ കുടുംബാംഗങ്ങളുടെ സാന്നിധ്യവും കാണാൻ കഴിയുന്നു.

വിവാഹശേഷം ഗോപിക തന്നെയാണ് ഇതിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിലൂടെ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. ജിപിയും ഗോപികയും തുളസിമാല ധരിച്ച് ക്ഷേത്രത്തിൽ നിൽക്കുന്നതിന്റെയും മാതാപിതാക്കളെ കെട്ടിപ്പിടിക്കുന്നതിന്റെയും ചിത്രങ്ങളൊക്കെ താരം തന്നെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു. നിരവധി പേരാണ് ഇന്നത്തെ ഈ ധന്യ മുഹൂർത്തത്തിനായി കാത്തിരുന്നത്.

അതുകൊണ്ടുതന്നെ ചിത്രം പങ്കുവെച്ചപ്പോൾ തന്നെ ഒരുപാട് ആളുകൾ കമൻറുകൾ രേഖപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇരുവർക്കും ജീവിതത്തിൽ മംഗളാശംസകളും ഒരുപാട് കാലം ഒന്നിച്ച് ജീവിക്കുവാനുള്ള പ്രാർത്ഥനയും ആടുകളുടെ ഭാഗത്ത് നിന്ന് ഉയരുന്നതായി കമൻറ് ബോക്സിൽ നിന്ന് മനസ്സിലാക്കാം. അടുത്ത സുഹൃത്തുക്കളെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹം ഇന്ന് തന്നെ നടക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിൻറെ വിശേഷങ്ങൾ അറിയുവാനുള്ള കാത്തിരിപ്പില്‍ കൂടിയാണ് പ്രേക്ഷകർ. ബാലേട്ടൻ എന്ന ചിത്രത്തിലൂടെ ആളുകൾക്ക് സുപരിചിതയായി മാറിയ താരമാണ് ഗോപിക. പിന്നീട് ഇങ്ങോട്ട് നിരവധി മിനിസ്ക്രീൻ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെയാണ് ജിപിയെ ആളുകൾ കൂടുതൽ അറിയുന്നത്. അതിനുശേഷം ചില ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു എങ്കിലും മലയാളത്തേക്കാൾ അധികം താരം ഇപ്പോൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് തെന്നിന്ത്യൻ ഭാഷകളിലാണ്.