മാംഗല്യം തന്തുനാനേന മമ ജീവന ഹേതുന.!! വടക്കുംനാഥന്റെ നടയിൽ ഗോപികയെ താലികെട്ടി സ്വന്തമാക്കി ജിപി; സാന്ത്വനം ശിവേട്ടന്റെ അഞ്ജലി ഇനി ജിപിക്ക് സ്വന്തം.!! | GP Gopika Wedding Exclusive

GP Gopika Wedding Exclusive : മലയാളികൾ ഒരുപാട് കാത്തിരുന്ന വിവാഹമായിരുന്നു പ്രിയതാരങളായ ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയു ടെയും വിവാഹം. ഇപോഴിതാ ആ കാത്തിരിപ്പിന് അവസാനം എത്തിയിരിക്കുകയാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് വടക്കും നാഥന്റെയും കുടുംബാംഗങ്ങളുടെയും കൂടാതെ എല്ലാ മലയാളികളുടെയും അനുഗ്രഹാശിസ്സുകളോടെ ഗോപികയെ സ്വന്തമാക്കിയിരിക്കുകയാണ് ജിപി.കഴിഞ്ഞ വർഷം ജൂലൈ ഏഴിനാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഗോപികയുടെയും ജിപി യുടെയും വിവാഹ നിശ്ചയം നടന്നത്.

പ്രേക്ഷകർക്ക് ഒരു ഹിന്റും നൽകാതെ ഏറെ നാളുകൾ ഡേറ്റ് ചെയ്ത ശേഷമാണു ഇരുവരും വിവാഹ നിശ്ചയം പബ്ലിക് ആയി തന്നെ ആരാധകരെ അറിയിച്ചത്. ഒരേ മേഖലയിൽ ആയിരുന്നു എങ്കിലും ഇരുവരെയും ഒരുമിച്ച് ആരും കണ്ടിട്ടില്ല. എങ്കിലും വിവാഹ നിശ്ചയത്തോടെ ആരാധകർ ഈ ജോഡിയെ ഹൃദയത്തിൽ ഏറ്റെടുക്കുകയും ഇരുവരുടെയും വിവാഹ ദിനത്തിനായി കാത്തിരിക്കുകയും ചെയ്തു. ബാലതാരമായി സിനിമയിലേക്ക് വന്ന ഗോപികയെ നീണ്ട ഇടവേളകൾക്ക് ശേഷം പ്രേക്ഷകർ കണ്ടത് മിനിസ്ക്രീൻ പരമ്പരയായ സ്വാന്തനത്തിൽ ആയിരുന്നു.പിന്നീട് സാന്ത്വനത്തിൽ മികച്ച പെർഫോമൻസ് ആണ് താരം തന്നെ കാഴ്ച വെക്കുന്നത്.കൂടാതെ ടെലിവിഷൻ അവതാരകരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് ജിപി.

നിരവധി പ്രേക്ഷക പ്രിയ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും എല്ലാം തന്റെതായ ഒരു സ്പേസ് സൃഷ്ടിക്കാൻ ജിപി യ്ക്ക് കഴിഞ്ഞിട്ടുണ്ട്.വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും ഒരുമിച്ച് വ്ലോഗ്ഗുകൾ ചെയ്യാറുണ്ട്. വിവാഹ വിശേഷങ്ങളും മറ്റുമെല്ലാം ആരാധകരോട് പങ്ക് വെയ്ക്കാൻ ഇരുവരും സമയം കണ്ടെത്താറുമുണ്ട്. എൻഗേജ്മെന്റിന് ശേഷം പുറത്തേക്കിറങ്ങിയാൽ എല്ലാവരും ചോദിക്കുന്ന ചോദ്യം ആയിരുന്നു വിവാഹ മെന്നാണ് എന്ന് അതും പ്രേക്ഷകരോട് വ്ലോഗിലൂടെ ഇരുവരും അറിയിച്ചിരുന്നു.

മെഹന്തി ഫങ്ഷനുകൾ വിവാഹ വസ്ത്രം എടുക്കൽ അടക്കം വിവാഹ ഒരുക്കങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇരുവരും പങ്ക് വെച്ചിരുന്നു. ഇപോഴിതാ പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഈ താരജോഡികൾ ഒന്നിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങൾ മാത്രമാണ് ക്ഷേത്രത്തിൽ വെച്ച് നടന്ന താലികേട്ട് ചടങ്ങിൽ പങ്കെടുത്തത്.