സത്യം തുറന്നുപറഞ്ഞ ഗോപിക അനിൽ..!! അഞ്ജലിക്ക് കയ്യടിച്ച് സൂപ്പർതാരത്തിന്റെ ആരാധകരും… | Gopika Anil Likes Mohanlal Malayalam

Gopika Anil Likes Mohanlal Malayalam : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിലെ അഞ്ജലിയായെത്തുന്ന ഡോക്ടർ ഗോപികയാണ് ഇന്ന് മലയാളം മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായിക. കുട്ടിക്കാലത്ത് തന്നെ അഭിനയത്തിൽ ചുവടുവെച്ച ഗോപിക മോഹൻലാൽ ചിത്രം ബാലേട്ടനിൽ അഭിനയിച്ചിരുന്നു. അനിയത്തി കീർത്തന അനിലും ഗോപികക്കൊപ്പം ഈ ചിത്രത്തിൽ വേഷമിട്ടിരുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന കബനി എന്ന സീരിയലിലെ ടൈറ്റിൽ റോൾ ചെയ്തുകൊണ്ടിരിക്കവേയാണ് സാന്ത്വനം പരമ്പര ഗോപികയെത്തേടിയെത്തിയത്.

അഞ്‌ജലി എന്ന കഥാപാത്രം വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയായിരുന്നു. ശിവനും അഞ്‌ജലിയും ചേരുമ്പോഴുള്ള പ്രണയരംഗങ്ങളെല്ലാം കാത്തിരുന്നുകാണുന്നവരാണ് സാന്ത്വനം ആരാധകർ. ശിവാഞ്ജലി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകളും ഇവർക്കുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഒരു ചോദ്യത്തിന് ഗോപിക നൽകിയ ഉത്തരമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മോഹൻലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതലിഷ്ടം എന്ന ചോദ്യത്തിനാണ് മറയൊന്നുമില്ലാതെ താരം മറുപടി നൽകിയത്.

‘രണ്ടുപേരോടും ഇഷ്ടമാണ്. രണ്ടുപേരുടെയും സിനിമകൾ കാണാറുണ്ട്. എന്നാലും കൂടുതൽ ഇഷ്ടം ലാലേട്ടനോട് തന്നെയാണ്. എന്തോ ചെറുപ്പം മുതൽ എനിക്കങ്ങനെയാണ്.’ ഗോപികയുടെ മറുപടി കേട്ട് മോഹൻലാൽ ഫാൻസ്‌ ഏറെ സന്തോഷത്തിലാണ്. ബാലേട്ടനിൽ മോഹൻലാലിൻറെയൊപ്പം അഭിനയിച്ചത് കൊണ്ടാണോ ഈ ഉത്തരം എന്നാണ് ഒരു ആരാധകന്റെ മറുചോദ്യം. അതേ സമയം മമ്മൂട്ടിച്ചിത്രം വേഷത്തിൽ കീർത്തന ബാലതാരമായി വേഷമിട്ടിട്ടുണ്ട്.

ചെറുപ്പം മുതൽ തന്നെ ക്യാമറക്ക് മുൻപിൽ നിന്ന് തുടങ്ങിയവരാണ് ഗോപികയും കീർത്തനയും. ഇപ്പോഴും കീർത്തന അഭിനയത്തിൽ സജീവമാണ്. സാന്ത്വനത്തിന്റെ ലൊക്കേഷൻ വീഡിയോകളിൽ പലപ്പോഴും കീർത്തനയെ കാണാറുമുണ്ട്. എന്തായാലും ഗോപിക ഒരു മോഹൻലാൽ ഫാൻ ആണെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ലാലേട്ടൻ ആരാധകർ. അതേ സമയം ശിവനായി വേഷമിടുന്ന സജിൻ മമ്മൂക്കയെ ഏറെ ആരാധിക്കുന്ന ആളാണെന്ന് നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

Rate this post