എനിക്ക് പാടാൻ അറിയില്ല…😂🤣 അഭിനയിക്കാനേ അറിയൂ…😆😅 പൊതുവേദിയിൽ സ്വാന്തനം അഞ്‌ജലി…😍👌

എനിക്ക് പാടാൻ അറിയില്ല…😂🤣 അഭിനയിക്കാനേ അറിയൂ…😆😅 പൊതുവേദിയിൽ സ്വാന്തനം അഞ്‌ജലി…😍👌 കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് നടി ഗോപിക അനിൽ. സാന്ത്വനം പരമ്പരയിലെ അഞ്ജലിയായി പ്രേക്ഷകമനസുകളിൽ ഇടം നേടിയ ഗോപിക മറ്റൊരു ടെലിവിഷൻ താരത്തിനും നേടാനാകാത്ത ആരാധകപിന്തുണയാണ് സ്വന്തമാക്കിയത്. സാന്ത്വനത്തിലെ അഞ്‌ജലി ഏറെ ക്യൂട്ട് ആണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയാറുള്ളത്. പരമ്പരയിലെ ശിവാഞ്ജലി പ്രണയത്തിന് സോഷ്യൽ മീഡിയയിൽ ഫാൻസ്‌ ഗ്രൂപ്പുകൾ ഏറെയാണ്.

ഇപ്പോഴിതാ ഗോപിക പങ്കെടുത്ത ഒരു ഉൽഘാടനപരിപാടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കൊല്ലത്ത് ക്യു എഫ് സിയുടെ ഉൽഘാടനവേളയിൽ ആദ്യവില്പന നിർവഹിച്ചത് ഗോപികയായിരുന്നു. വൻ വരവേൽപ്പായിരുന്നു താരത്തിന് ലഭിച്ചത്. സാന്ത്വനം പരമ്പരയെയും തന്റെ കഥാപാത്രത്തെയും ഇരുകയ്യും നീട്ടിസ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഗോപികയുടെ പ്രസംഗം.

വേദിയിൽ വെച്ച്‌ ഒരു പാട്ട് കൂടി പാടാമോ എന്ന് അണിയറപ്രവർത്തകർ ഗോപികയോട് ചോദിക്കുകയായിരുന്നു. എന്നാൽ താരത്തിന്റെ ഉത്തരം പ്രേക്ഷകരെ അതിശയിപ്പിച്ചുകളഞ്ഞു. എനിക്ക് പാട്ട് പാടാൻ അറിയില്ല, അഭിനയിക്കാനേ അറിയൂ എന്നായിരുന്നു അഞ്ജലിയുടെ മറുപടി. അഭിനയം നിങ്ങൾ ടീവിയിൽ കാണുന്നുമുണ്ടല്ലോ എന്നുപറഞ്ഞുകൊണ്ട് തിരികെ തന്റെ ഇരിപ്പിടത്തിലേക്ക് പോവുകയായിരുന്നു ഗോപിക. താരത്തിന്റെ പതിവ് പുഞ്ചിരിയും ക്യൂട്ട്നസുമെല്ലാം ഉൽഘാടനവേദിക്ക്‌ തിളക്കമേകി. കരിനീല നിറത്തിലുള്ള പാവാടയും ബ്ലൗസും ധരിച്ച് അതീവസുന്ദരിയായാണ് ഗോപിക കൊല്ലത്തെത്തിയത്.

വേദിക്ക് പുറത്ത് സെൽഫികളെടുത്തും വിശേഷങ്ങൾ പങ്കുവെച്ചും കുറേ സമയം ചിലവഴിച്ചിരുന്നു താരം. സോഷ്യൽ മീഡിയയിൽ വലിയൊരു ഫാൻബേസ് ഉള്ള താരമാണ് ഗോപിക. താരത്തിന്റെ ചെറുതും വലുതുമായ ഓരോ വിശേഷങ്ങളും ആഘോഷമാക്കുന്ന ആരാധകരാണ് ഗോപികയുടേത്. ആരാധകരല്ല, സുഹൃത്തുക്കളാണ് അവരെല്ലാം എന്ന് എടുത്തുപറയാറുണ്ട് ഗോപിക. ഗോപികയും സജിനും ഒരുമിച്ചെത്തുന്ന ഒരു അഭിമുഖത്തിനോ പരിപാടിക്കോ വേണ്ടിയാണ് ഇനി ആരാധകരുടെ കാത്തിരിപ്പ്. അത്‌ ഉടൻ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ശിവാഞ്ജലി ആരാധകർ.