സ്വപ്നവാഹനം സ്വന്തമാക്കി താര ദമ്പതികൾ.!! നടൻ ഷാജു ശ്രീധറിന്റെ പുതിയ സാരഥിയെ കണ്ടോ.!? ലക്ഷങ്ങൾ വിലയുള്ള ആഡംബര വാഹനം പ്രത്യേകതകൾ വൈറൽ.!! | Actor Shaju Sreedhar New Innova Car

Actor Shaju Sreedhar New Innova Car : മലയാള സിനിമ ലോകത്ത് പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന തരാജോഡികൾ ആണ് ഷാജു ശ്രീധറും ചാന്തിനിയും. സംഭവ ബഹുലമായ ഇവരുടെ പ്രണയവും ഒളിച്ചോട്ടവും എല്ലാം ഇവർ പ്രേക്ഷകരുമായി പങ്ക് വെച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചു ഒരുപാട് ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ട് മായാജാലം, കോരപ്പൻ ദി ഗ്രേറ്റ്‌ എന്നീ സിനിമകളാണ് അതിൽ പ്രധാനപ്പെട്ടത്. ലൊക്കേഷനിൽ വെച്ച് കണ്ട് മുട്ടി പ്രണയത്തിൽ ആയവരാണ് തങ്ങളെന്നും ഫോൺ വിളി വീട്ടിൽ പിടിച്ചപ്പോഴാണ് ഒളിച്ചോടിയതെന്നും ഇരുവരും പറഞ്ഞിരുന്നു.

എന്നാൽ ഒളിച്ചോടിയതിന്റെ പിറ്റേന്ന് തന്നെ വീട്ടുകാരുമായി രമ്യതയിലെത്തി. മിമിക്രി ആർട്ടിസ്റ് കൂടിയായ ഷാജുവിനു മോഹൻലാലിൻറെ മാനറിസം ഉണ്ട് എന്ന കോംപ്ലിമെന്റ് ആദ്യം ഒരേ സമയം പോസിറ്റീവും നെഗറ്റീവും ആയിരുന്നു. സ്റ്റേജ് ഷോ കളിൽ അത് പോസിറ്റീവ് ആയപ്പോൾ സിനിമയിൽ അത് അനുകരണം പോലെ തോന്നിച്ചത് നെഗറ്റീവ് ആയി. നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് മാറി നിന്ന ചാന്ദിനി നൃത്തതിന് കൂടുതൽ പ്രാധാന്യം നൽകുകയായിരുന്നു വളരെ ടാലെന്റെഡ് ആയ ഒരു ഡാൻസർ കൂടിയാണ് ചാന്ദിനി. സ്വന്തമായി ഡാൻസ് സ്കൂൾ നടത്തുന്ന ചാന്ദിനി ഇപ്പോൾ വളരെ തിരക്കുള്ള ഒരു വർക്കിങ് വുമൺ ആണ്. രണ്ട് മക്കളാണ് ഇവർക്കുള്ളത് കുട്ടികളുമൊത്ത് ചെയ്യുന്ന നിരവധി ടിക്‌റ്റോക് വീഡിയോകൾ വൈറൽ ആയിരുന്നു.

താൻ 200 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് നിരവധി സീരിയലുകളിലും എന്നാൽ ഇപ്പോ പുറത്തിറങ്ങുമ്പോൾ ആളുകൾ പറയുന്നത് ടിക്ടോക് വീഡിയോ കണ്ടിരുന്നു നന്നായിട്ടുണ്ട് എന്നാണ് എന്ന് ഷാജു ശ്രീധർ മുൻപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ വലിയൊരു സന്തോഷം പ്രേക്ഷകരുമായി പങ്ക് വെച്ചിരിക്കുകയാണ് താരങ്ങൾ. തങ്ങളുടെ സ്വപ്നവാഹനം സ്വന്തമാക്കിയ നിമിഷങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ താരങ്ങൾ പങ്ക് വെച്ചത്. 32.99 ലക്ഷം മുതൽ 50 ലക്ഷം വരെ വില വരുന്ന ടോയോട്ടയുടെ പ്രീമിയം സ്‌പോർട് എസ് യു വി ഫോർച്യൂണറിന്റെ പഴയ പതിപ്പ് 2021 ലാണ് പുറത്തിറങ്ങിയത്. ഏത് മോഡലാണ് താരം സ്വന്തംക്കിയതെന്ന് വ്യക്തമല്ല.