ഭാര്യക്കും മകൾക്കും കണ്ണനെ മതി..!! സിനിമ മോഹിച്ച ഗിരീഷ് സാന്ത്വനത്തിലെ ഹരിയായ കഥ… | Real life story of Gireesh Nambiar of Santhwanam character

Real life story of Gireesh Nambiar of Santhwanam character : കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയിലെ ഓരോ താരങ്ങൾക്കും വൻ ആരാധകപിന്തുണയാണുള്ളത്. സാന്ത്വനം വീട്ടിലെ ഹരിയേട്ടനെ ഇഷ്ടമല്ലാത്തവർ ആരാണുള്ളത്? വീട്ടിൽ ഏറെ സൗമ്യതയോടെ ഏവരോടും പെരുമാറുന്ന ഹരി എന്ന കഥാപാത്രമായി സ്‌ക്രീനിലെത്തുന്നത് നടൻ ഗിരീഷ് നമ്പ്യാരാണ്. ഇപ്പോഴിതാ ടെലിവിഷൻ താരം അനു ജോസഫിന്റെ യൂ ടൂബ് ചാനലിൽ അതിഥിയായെത്തിയപ്പോൾ ഗിരീഷും കുടുംബവും പങ്കുവെച്ച വിശേഷങ്ങളാണ് സാന്ത്വനം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഭാഗ്യലക്ഷ്മി എന്ന സീരിയലിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ച താരമാണ് ഗിരീഷ്. ദത്തുപുത്രി എന്ന സീരിയലിൽ ഒരു ഐ എ എസ് ഓഫിസറുടെ വേഷമായിരുന്നു ഗിരീഷ് കൈകാര്യം ചെയ്തത്. ശിവകാമി, ജാഗ്രത, ഭാഗ്യജാതകം തുടങ്ങിയ പരമ്പരകളിലും താരം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സാന്ത്വനം പരമ്പരയിലെ ഹരി എന്ന കഥാപാത്രം ഗിരീഷിന് നേടിക്കൊടുത്ത പ്രേക്ഷകപിന്തുണ ഏറെ വലുതാണ്.

അഭിനയത്തിന് പുറമെ മറ്റൊരു പ്രൊഫഷനിലും കൂടി ഗിരീഷ് കൈവെച്ചിട്ടുണ്ട്. എൻജിനീയറിങ് പഠനത്തിന് ശേഷമാണ് അഭിനയമോഹവുമായി ഗിരീഷ് ഇറങ്ങിത്തിരിച്ചത്. ഭാര്യയും മകളും അടങ്ങുന്നതാണ് ഗിരീഷിന്റെ കുടുംബം. ലൊക്കേഷനിൽ വന്നാൽ ഗിരീഷിന്റെ ഫാമിലി കണ്ണനൊപ്പമാണ്.കണ്ണനായി വേഷമിടുന്ന അച്ചുവുമായി വലിയ സൗഹൃദത്തിലാണ്.

അച്ചു മാത്രമല്ല, സാന്ത്വനത്തിലെ എല്ലാവരുമായും ഒരു കുടുംബത്തിലേതെന്നപോലെ തന്നെയാണ്. സിനിമ ഏറെ സ്വപ്നം കണ്ടിരുന്നു എന്നും ഗിരീഷ് പറയുന്നുണ്ട്. സാന്ത്വനത്തിലെ ഹരിയാകുമ്പോൾ ലഭിക്കുന്ന പ്രേക്ഷകരുടെ പ്രതികരണം ഒരുപാട് സന്തോഷം തരുന്നുണ്ട് എന്നും താരം