എന്റെ ആദ്യ പ്രണയം പൃഥ്വിരാജിനോടായിരുന്നു..!! ഇപ്പോൾ പ്രഭാസിനെയാണ് ഇഷ്ടം; ഗായത്രി സുരേഷ്…. | Gayathri Suresh’s Exclusive Interview

Gayathri Suresh’s Exclusive Interview : കുഞ്ചാക്കോ ബോബനെ നായകനാക്കി തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത
ജമ്നാപ്യാരി എന്ന സിനിമയിലൂടെ അഭിനയ ലോകത്തെത്തിയ അഭിനേത്രിയാണല്ലോ ഗായത്രി സുരേഷ്. സിനിമയിൽ എത്തുംമുമ്പ് തന്നെ മോഡലിംഗ് മേഖലയിലും ഏറെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച താരം 2014 ലെ മിസ് കേരളയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.മാത്രമല്ല ഒരു മെക്സിക്കൻ അപാരത, ചിൽഡ്രൻസ് പാർക്ക്, എസ്കേപ്പ് എന്നീ ചിത്രങ്ങളിലും ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ഇവർ കാഴ്ച വച്ചിരുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടാറുള്ള താരം തന്റെ നിലപാടുകളും മറ്റും എവിടെയും തുറന്നുപറയുന്ന ഒരു സെലിബ്രിറ്റി കൂടിയാണ്. അതിനാൽ തന്നെ നേരത്തെ സമൂഹ മാധ്യമങ്ങളിലും മറ്റും ഇവരുടെ ചില വാക്കുകളും പ്രവർത്തികളും വലിയ വിവാദങ്ങൾക്ക് ആയിരുന്നു തുടക്കമിട്ടിരുന്നത്.മാത്രമല്ല ഒരു അഭിമുഖത്തിൽ തനിക്ക് പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് ഇവർ പറഞ്ഞതോടെ നിരവധി ട്രോളുകളും പരിഹാസങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇവർക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ കൈരളി ടിവി യിലെ ഒരു അഭിമുഖ പരിപാടിക്കിടയിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്.ജോൺ ബ്രിട്ടാസ് അവതാരകനായി എത്തിയ ഈ ഒരു പരിപാടിയിൽ തന്റെ ആദ്യത്തെ കാമുകൻ ആരാണെന്ന് ചോദിക്കുമ്പോൾ പൃഥ്വിരാജ് എന്നായിരുന്നു ഗായത്രിയുടെ മറുപടി.

പൃഥ്വിരാജ് ഒരു സിനിമാനടൻ ആയില്ലെങ്കിൽ ഒരു ക്രിക്കറ്റ് താരം ആകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ഇവർ പറയുന്നുണ്ട്. മാത്രമല്ല തന്റെ ആദ്യത്തെ ക്രഷ് പൃഥ്വിരാജ് ആയിരുന്നെങ്കിൽ ഇപ്പോഴത്തേത് കന്നഡ നടനായ പ്രഭാസ് ആണെന്നും താരം പറയുന്നുണ്ട്. ഗായത്രിയുമായുള്ള ഈ ഒരു അഭിമുഖവും താരത്തിന്റെ വാക്കുകളും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.