പുള്ളി പുലികയും ആട്ടിൻ കുട്ടിയും!! ഭാവന അന്നും ഇന്നും മങ്ങാത്ത സൗന്ദര്യം; സൗഹൃദത്തിന്റെ മഹത്തായ ഓർമകൾ പങ്കുവെച്ച് പ്രിയ താരം ശിൽപ ബാല… | Found a picture that is almost 10 years old By Actress Shilpa Bala Malayalam

Found a picture that is almost 10 years old By Actress Shilpa Bala Malayalam : മികച്ച അവതരണ ശൈലി കൊണ്ടും രീതി കൊണ്ടും മലയാളി പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണല്ലോ ശില്പ ബാല. അവതരണത്തോടൊപ്പം തന്നെ അഭിനയ ലോകത്തും നിറഞ്ഞു നിൽക്കുന്ന താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്തിരുന്നു.

മാത്രമല്ല സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന് ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ആരാധകർ നൽകുന്നത്. അതിനാൽ തന്നെ തന്റെ വിശേഷങ്ങളും മകൾ യാമികയുടെ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയും മറ്റും ശില്പ ബാല നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മാത്രമല്ല ഇൻസ്റ്റഗ്രാം റീൽസിൽ മകൾ യാമിക്കൊപ്പമുള്ള ഡാൻസ് വീഡിയോകളും മറ്റും ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തന്റെ സുഹൃത്തും സഹപ്രവർത്തകരുമായ ഭാവനക്കൊപ്പവും മൃദുല മുരളിക്കൊപ്പവുമുള്ള ഒരു ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. ഒരേ തരത്തിൽ കറുപ്പിൽ വെള്ള നിറത്തിലുള്ള പൂക്കൾ പ്രിന്റ്റുള്ള ടോപ്പ് ധരിച്ചു കൊണ്ടുള്ള മൂവരുടേയും ഈയൊരു സെൽഫി ചിത്രത്തിന് പത്ത് വർഷത്തെ പഴക്കമുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. “10 വർഷം പഴക്കമുള്ള ഒരു ചിത്രം കണ്ടുകിട്ടി” എന്നൊരു ക്യാപ്ഷനിൽ ആയിരുന്നു താരം ഈ ഒരു ചിത്രം പങ്കുവെച്ചിരുന്നത്.

മലയാളത്തിലെ പ്രിയ നായികമാർക്കൊപ്പം ഉള്ള ഈയൊരു ചിത്രം നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തതോടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്. പത്ത് വർഷമായിട്ടും ഭാവനക്കും ശിൽപ്പ ബാലക്കും യാതൊരു മാറ്റവുമില്ല, നിങ്ങൾ അന്നും ഇന്നും സുന്ദരികളാണ് എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ.