വറുത്ത ആവോലി തേങ്ങാപ്പാലിൽ വറ്റിച്ചത് തയ്യാറാക്കുന്ന വിധം 😋😋 ടേസ്റ്റ് ഒരു രക്ഷയുമില്ല 😋👌

വറുത്ത ആവോലി തേങ്ങാപ്പാലിൽ വറ്റിച്ചത് തയ്യാറാക്കുന്ന വിധം 😋😋 ടേസ്റ്റ് ഒരു രക്ഷയുമില്ല 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതികളും തയ്യാറാക്കുന്നത് എങ്ങനെയെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ചേരുവകൾ :

 1. ഒരു കിലോ വലിപ്പമുള്ള ആവോലി മീൻ
 2. രണ്ട് ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ
 3. ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടി
 4. ഒന്നര ടേബിൾസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്
 5. പകുതി നാരങ്ങയുടെ നീര്
 6. രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ
 7. ഉപ്പ് ആവശ്യത്തിന്
 8. കറിവേപ്പില ആവശ്യത്തിന്
 9. ഒരു ടേബിൾ സ്പൂൺ കുരുമുളക് പൊടിച്ചത്
 10. ഒരു തക്കാളി വട്ടത്തിൽ അരിഞ്ഞത്
 11. തേങ്ങാപ്പാൽ ആവശ്യത്തിന്.
 12. പച്ചമുളക് നാലെണ്ണം

തയ്യാറാക്കുന്ന വിധം

രണ്ടു മുതൽ ഏഴു വരെയുള്ള ചേരുവകൾ ചേർത്ത് മസാല തയ്യാറാക്കാം.എന്നിട്ട് മീൻ രണ്ട് വശവും നന്നായി വരഞ്ഞ എടുക്കുക.തയ്യാറാക്കി വച്ചിരിക്കുന്ന മസാല മീനിൻറെ രണ്ടു വശവും നന്നായി തേച്ചുപിടിപ്പിക്കുക.എന്നിട്ട് അരമണിക്കൂറെങ്കിലും മീൻ റസ്റ്റ് എടുക്കാൻ വയ്ക്കുക.എന്നിട്ട് ഒരു ഫ്രയിംഗ് പാൻ എടുത്ത് മീൻ വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാക്കി വയ്ക്കുക.എണ്ണ ചൂടായി കഴിയുമ്പോൾ മീനിൻറെ രണ്ടുവശവും പകുതിയോളം വറുത്തെടുക്കുക.

അടുത്തതായി ഒരു മൺചട്ടിയിൽ വാഴയില ഇട്ട് ചൂടാക്കി എടുക്കുക.ചൂടായി വരുമ്പോൾ മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് അതിൽ കറിവേപ്പില ഇട്ടു കൊടുക്കുക.അതിനുശേഷം മീൻ എടുത്ത് ചട്ടിയിൽ ഇട്ട് നന്നായി മൂടത്തക്ക വിധം തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കുക.എന്നിട്ട് തേങ്ങാപ്പാലിൽ നന്നായി വേവിച്ചെടുക്കുക. പൊടിച്ചു വച്ചിരിക്കുന്ന കുരുമുളകും കീറിയ നാല് പച്ചമുളകും തക്കാളിയും ഇട്ടുകൊടുക്കുക. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ഇട്ടുകൊടുക്കാം.15 മിനിറ്റ് മീഡിയം തീയിൽ വേവിച്ചു കഴിയുമ്പോൾ അടിപൊളി ഫിഷ് നിർവാണ റെഡി.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Paradise HealthNGardening – PHnG ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Paradise HealthNGardening – PHnG