എംജി ശ്രീകുമാറിനെ കാണാൻ കണ്ണന്റെ സന്നിധിയിൽ ഒരു അമ്മ; അമ്മയെ ചേർത്ത് പിടിച്ച് എംജി ശ്രീകുമാർ, സംഗീത ലോകം കണ്ട അതുല്യ പ്രതിഭ.!! | Fan Mother Comes To See MG Sreekumar Music Programme In Guruvayur

Fan Mother Comes To See MG Sreekumar Music Programme In Guruvayur : മലയാളികൾക്ക് എല്ലാകാലത്തും പ്രിയപ്പെട്ട ഗായകന്മാരിൽ ഒരാളാണ് എം ജി ശ്രീകുമാർ. മലയാളത്തിലെ അനശ്വരമായ ഒരുപാട് ഗാനങ്ങൾക്ക് ശബ്ദം നൽകിയ ഇദ്ദേഹം ഇന്നും ആളുകൾക്ക് സുപരിചിതനാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുത്ത എംജി ശ്രീകുമാർ ആലപിച്ച ഗാനങ്ങളിൽ അധികവും മോഹൻലാലിനൊപ്പം ഉള്ളതാണ്. ഭക്തിഗാനവും സിനിമാഗാനവും ഒക്കെ ആലപിക്കുവാൻ എം.ജി ശ്രീകുമാറിന് ഉള്ള കഴിവ് എല്ലാകാലത്തും പ്രശംസിക്കപ്പെടുന്നത് തന്നെയാണ്.

ഇന്നും പിന്നണി ഗാന രംഗത്ത് സജീവമായി ഇടപെടുന്ന ആൾകൂടിയാണ് ഇദ്ദേഹം. എംജി ശ്രീകുമാറിനെ പോലെ തന്നെ അദ്ദേഹത്തിൻറെ വ്യക്തിജീവിതവും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. മലയാളികൾക്ക് അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ് എംജി ശ്രീകുമാർ. ഇന്ന് പിന്നണി ഗാനരംഗത്ത് ശോഭിക്കുന്നതോടൊപ്പം തന്നെ നിരവധി റിയാലിറ്റി ഷോകളിൽ ജഡ്ജായും ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്. ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും കൊണ്ട് ജീവിതം നിറച്ച ഇദ്ദേഹം ഇപ്പോൾ ഗുരുവായൂര് അഷ്ടമിരോഹിണി നാളിൽ സംഗീതം ആലപിക്കാൻ എത്തിയപ്പോൾ ഉണ്ടായ ഒരു മുഹൂർത്തമാണ് സോഷ്യൽ മീഡിയയിൽ വലിയതോതിൽ വ്യാപിക്കുന്നത്.

അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഗാനാർജന നടത്തിയ അദ്ദേഹത്തെ അനുമോദിക്കുവാനായി നിരവധി ആളുകൾ ചുറ്റും കൂടുകയുണ്ടായി. ഈ സന്ദർഭത്തിൽ വളരെയധികം പ്രായംചെന്ന ഒരു അമ്മ വേദിയിലേക്ക് വന്ന് അദ്ദേഹത്തെ കൈ പിടിച്ചപ്പോൾ അമ്മയെ ചേർത്ത് നിർത്തി കെട്ടിപ്പിടിക്കുന്ന എംജി ശ്രീകുമാറിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയതോതിൽ വ്യാപിക്കുന്നത് അതോടൊപ്പം തന്നെ കാണാൻ എത്തിയവർക്ക് മുന്നിലേക്ക് അദ്ദേഹം ഇറങ്ങിച്ചെല്ലുന്നുമുണ്ട്.

ലളിതമായി ജീവിതം നയിക്കുകയും തന്റെ ആരാധകരോട് അങ്ങേയറ്റം സ്നേഹം പുലർത്തുകയും ചെയ്യുന്ന എംജി ശ്രീകുമാറിന് അനുമോദനങ്ങളുമായി നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകൾ കാണുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തത്. മലയാള സിനിമ കണ്ട അനുഗ്രഹീത ഗായകനായ യേശുദാസിന് ശേഷം ആളുകളെ ഇത്രയധികം സ്വാധീനിച്ച ഒരു ഗായകൻ എം ജി ശ്രീകുമാർ അല്ലാതെ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യം സംശയമാണ് എന്നാണ് അധികവും ആളുകൾ കമൻറ് ആയി കുറയ്ക്കുന്നത്.