താരങ്ങൾക്കിടയിൽ തരംഗമായി ഫേസ് ആപ്പ് ചിത്രങ്ങൾ വൈറൽ!!

സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ തരങ്കമായിക്കൊണ്ടിരിക്കുകയാണ് ഫേസ് ആപ്പ് എന്ന ആപ്ലിക്കേഷൻ. കഴിഞ്ഞ ദിവസം തമിഴ് സിനിമാ താരങ്ങളായ ജ്യോതികയുടേയും സൂര്യയുടേയും ഫേസ്ആപ്പ് ഫോട്ടോ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ നിരവധി താരങ്ങൾ ഇത് പിൻതുടരുന്നുണ്ട്.

നിരവധി പ്രേക്ഷകരാണ് ചിത്രങ്ങൾക്ക് ലൈക്കും കമന്റെകുളുമായി എത്തിയത്. ഇപ്പോൾ പോസ്റ്റ് ചെയ്തതിൽ ഏറ്റവും ശ്രദ്ധേയമായത് സിനിമാ താരം അജു വർഗ്ഗീസ് ഷെയർ ചെയ്ത ചിത്രമാണ്. മലർവാടി ആർട്ട്‌സ് ക്ലബ് എന്ന ചിത്രത്തിലെ പോസ്റ്ററാണ് മലർവാടി ആർട്ട്‌സ്‌ക്ലബ് ജൂനിയർ എന്ന പേരിൽ പുറത്തിറങ്ങിയിട്ടുള്ളത്.

ഫോട്ടോ എഡിറ്റ് ചെയ്തയാൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അജു ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. വിനയ് ഫോർട്ട് അഹാന കൃഷ്ണകുമാർ, റിമി ടോമി, സ്വാസിക, അശ്വതി ശ്രീകാന്ത് തുടങ്ങി നിരവധി താരങ്ങളാണ് തങ്ങളുടെ ഫേസ് ആപ്പ് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

അഹാനയുടെ ചിത്രത്തിൽ താരത്തിന്റെ അനുജത്തി ഹൻസികയെ പോലെയുണ്ടെന്നാണ് ചിലർ കമന്റ് ചെയ്തിട്ടുള്ളത്. നേരത്തെ തന്നെ താരങ്ങളുടെ ഫോട്ടോകൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഫേസ് ആപ്പിന് പ്രചാരം കൂടി വരുകയാണ്. എന്തായാലും പ്രേക്ഷകരിൽ ഈ ചിത്രങ്ങൾ കൗതുകം ഉണർത്തും എന്നുറപ്പാണ്.