ആകെ മൊത്തം കളർഫുൾ!! ബോൾഡ് ലുക്കിൽ എസ്തർ അനിൽ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… | Esther Anil In Traditional Bold Look Malayalam

Esther Anil In Traditional Bold Look Malayalam : ഓണം വരവറിയിച്ച് കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങി. ഇപ്പോഴിതാ നടി എസ്തർ അനിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഓണത്തിന്റെ വരവറിയച്ചു താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.  ഡീപ്പ് പിങ്ക്-ഗ്രീൻ കോമ്പിനേഷനിലുള്ള പട്ടുപാവാടയാണ് എസ്തർ ധരിച്ചിട്ടുള്ളത്.

പുതിയ ചിത്രങ്ങളിൽ അതിവ സുന്ദരിയായിട്ടാണ് താരത്തെ കാണാനാവുക. അരപ്പട്ടയൊഴികെ മറ്റ് ആഭരണങ്ങളൊന്നും അണിഞ്ഞിട്ടില്ല. സൗത്ത് ഇന്ത്യൻ ലുക്കിൽ മിനിമൽ മേക്കപ്പാണ് താരം തെരഞ്ഞെടുത്തിട്ടുള്ളത്. “ദി കളർഫുൾ ജാസ്മിൻ” എന്ന അടിക്കുറിപ്പോടെ എസ്തർ തന്നെയാണ് തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. അഫ്ഷീൻ ഷാജഹാൻ ആണ് എസ്തറിന്റെ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.

റോ മാങ്കോയാണ് താരത്തിന്റെ പട്ടു പാവാട ഡിസൈൻ ചെയ്തിരിക്കുന്നത്. ഹിലാൽ മൻസൂറാണ് എസ്തറിന്റെ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.  ബാലതാരമായി എത്തി നായിക തലത്തിലേക്ക് വളർന്നുവന്ന താരമാണ് നടിയാണ് എസ്തർ അനിൽ. അഭിനയത്തിന് പുറമേ സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഫോട്ടോഷൂട്ടിൽ പലപ്പോഴും ലുക്കുകൾ മാറി മാറി പരീക്ഷിക്കാൻ താല്പര്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ് എസ്തർ. മോഡേൺ വസ്ത്രങ്ങൾ പരീക്ഷിക്കാനാണ് താരത്തിന് കൂടുതലിഷ്ടവും.

ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ഫോട്ടോഷൂട്ടുമായി എത്തുന്ന എസ്തർ ആരാധകരെ ഞെട്ടിക്കാറുണ്ട്. വസ്ത്രത്തിന്റെ പേരിൽ പലപ്പോഴും എസ്തറിന് നേരെ വിമർശനങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങളൊന്നും തന്നെ  ബാധിച്ചിട്ടില്ലായെന്ന് താരത്തിന്റെ ഫോട്ടോഷൂട്ടുകളിലൂടെ മനസിലാക്കാം. താരത്തിന്റെ ഗ്ലാമര്‍സ് ഫോട്ടോഷൂട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച ആവാറുണ്ട്. എന്നാൽ ഇതിനൊന്നും പ്രതികരിക്കാതെ കൂടുതൽ വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തുകയാണ് നടി.