എന്തുവായിത്.!! ആണ് കുഞ്ഞിനെ സ്വന്തമാക്കി സഞ്ജുവും ലക്ഷ്മിയും; പ്രസവ വീഡിയോ പങ്കുവെച്ച് സോഷ്യൽ മീഡിയ വൈറൽ കപ്പിൾസ്.!! | Enthuvayith Lakshmy Sanju Delivery Vlog Viral Malayalam

Enthuvayith Lakshmy Sanju Delivery Vlog Viral Malayalam : സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട ദമ്പതിമാരാണ് സഞ്ജുവും ലക്ഷ്മിയും. ടിക് ടോക്കിലൂടെ ആരംഭിച്ച് യൂട്യൂബിലും റീൽസിലുമെല്ലാം കണ്ടന്റുകളുമായി കയ്യടി വാങ്ങിയവരാണ് ഇരുവരും. ജീവിതത്തിലെ പുതിയ സന്തോഷമിപ്പോൾ സോഷ്യൽ മീഡിയ വഴിപങ്കുവെച്ചിരിക്കുകയാണിവർ. രണ്ടാമത്തെ കുഞ്ഞ് പിറന്നു എന്ന സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയ വഴി ഇവർ അറിയിച്ചത്.

ഞങ്ങൾക്കൊരു ആൺകുഞ്ഞു പിറന്നു’ എന്നാണ് ഇവർ പങ്കുവെച്ചത്. മാസങ്ങൾക്ക് മുമ്പ് കുട്ടി ജനിക്കാൻ പോകുന്ന വിവരം സോഷ്യൽ മീഡിയ വഴിയാണ് ദമ്പത്തികൾ അറിയിച്ചത്. ഗർഭിണിയായിരുന്ന സമയത്തും ലക്ഷ്മി സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായിരുന്നു. ഇപ്പോളിത പോസ്റ്റിന് താഴെ ആശംസകളുമായി നിരവധി പേരാണെത്തുന്നത്. എന്തുവാ ഇത്…’ എന്ന ഒരൊറ്റ ഡയലോഗ് മതി സോഷ്യൽ മീഡിയ സഞ്ജുവിനെയും ലക്ഷ്മിയെയും ഓർക്കാൻ. അത്രയധികം ആരാധക പിന്തുണ ടിക്ക് ടോക്കിലെയും യൂ ട്യൂബിലെയും വിഡിയോകളിലൂടെ ഈ യുവ ദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നു.

‘എന്തുവാ ഇത്…’ എന്ന ലക്ഷ്മിയുടെ ഡയലോഗും സഞ്ജുവിന്റെ കൊല്ലം സ്റ്റൈലിലുള്ള സംസാര രീതിയും ചിരി നിറയ്ക്കുന്ന ആശയങ്ങളുടെ മനോഹരമായ അവതരണവുമൊക്കെയായി ഇവർ കളം നിറയുകയാണ്. കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തുകയാണ്. മാര്‍ച്ചില്‍ ആളെത്തുമെന്ന് ലക്ഷ്മി പോസ്റ്റ്‌ ചെയ്തിരുന്നു . നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളേയും ഉള്‍പ്പെടുത്തണമെന്നായിരുന്നു കുറിച്ചത്. നാല് വയസുകാരിയായ മകളുണ്ട് ഇവര്‍ക്ക്.

സഞ്ജുവിനും മോള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ചാനല്‍ പരിപാടികളിലും യൂട്യൂബ് ചാനലിലൂടെയുമായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ഇവർ .ഇവരുടെ സംസാരവും നടപ്പും പാട്ടും ഡാന്‍സുമെല്ലാം പ്രിയപ്പെട്ടതാണ്. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള രസകരമായ വീഡിയോയുമായാണ് ഈ ദമ്പതികൾ എത്താറുള്ളത്. ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള ഇവരുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

4.5/5 - (6 votes)