ഓവനും ബീറ്ററുമില്ലാതെ മുട്ട ചേർക്കാതെ അടിപൊളി റവ കേക്ക് 😋😋😋

മുട്ട ചേർക്കാതെ ഓവനും ബീറ്ററും ഉപയോഗിക്കാതെ റവ കൊണ്ട് അടിപൊളിയായി ഒരു കേക്ക് ഉണ്ടാക്കാം. നല്ല മധുരത്തിൽ സ്വാദിഷ്ടമായ പഞ്ഞി പോലെ സോഫ്റ്റ് ആയ റവ കേക്ക്. അതും എളുപ്പത്തിൽ… വളരെ രുചികരമായി… എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇഷ്ടപ്പെടും തീർച്ച….

റവ, പഞ്ചസാരയും കൂടി മിക്സിയുടെ ജാറിൽ നന്നായൊന്നു പൊടിച്ചെടുക്കുക. ഒരു പാത്രത്തിൽ സൺഫ്ളവർ ഓയിൽ എടുക്കുക. കാൽകപ്പ് പാലിൽ വിനെഗർ ചേർത്ത് 20 മിനിറ്റു വെച്ചാൽ പാല് പിരിഞ്ഞു കിട്ടും അതിനെ ബട്ടർ മിൽക്ക് എന്ന് പറയും. ഇവ രണ്ടും കൂടി നല്ല രീതിയിൽ യോജിപ്പിച്ചെടുക്കുക. റവയും പഞ്ചസാരയും പൊടിച്ചു വച്ചതും ചേർക്കാം .

അതിലേക്കു കാൽകപ്പ് പാലും അര കപ്പു മൈദയും ഒരു നുള്ളു ഉപ്പും കൂടി ചേർത്ത് അര മണിക്കൂർ സമയം മാറ്റി വെക്കാം. കേക്ക് ഉണ്ടാക്കാനുദ്ദേശിക്കുന്ന കേക്ക് ടിന്നിൽ എണ്ണയോ ബട്ടറോ തൂവിക്കൊടുക്കാം. ബട്ടർ പേപ്പർ ഇട്ടു അതിനു മുകളിലും ഓയിൽ തൂവിക്കൊടുക്കാം.

ഒരൽപം പാലും 1/ 2 ടീസ്പൂൺ ബേക്കിംഗ് സോഡയും 1/ 4 ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി ഇളക്കി തയ്യാറാക്കി വെച്ചിരിക്കുന്ന മിക്സിലേക്ക് ചേർത്ത് കൊടുക്കാം. കുക്കർ ചൂടായി വരുമ്പോൾ കേക്ക് ടിൻ ഇറക്കിവെക്കാം. അടച്ചുവെച്ചു 50 മിനിറ്റു വേവിച്ചതിനു ശേഷം തണുത്തു കഴിഞ്ഞാൽ കേക്ക് ടിന്നിൽ നിന്നും മാറ്റി സെർവ് ചെയ്യാം. എല്ലാവരും ട്രൈ ചെയ്തു നോക്കൂ… വളരെ സ്വാദിഷ്ട്ടമാണ്. credit : Recipes @ 3minutes

നുറുക്ക് ഗോതമ്പ് വെച്ച് കിടിലൻ ലഡ്ഡു :