കുഴക്കാതെ കൈനനയാതെ ഇങ്ങനെ എളുപ്പത്തിൽ പൂ പോലുള്ള സോഫ്റ്റ് നൂലപ്പം / ഇടിയപ്പം 😋😋 ഉണ്ടാക്കി നോക്കൂ 👌👌

നല്ല സോഫ്റ്റ് ആയ പൂ പോലുള്ള നൂലപ്പം എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പലരുടെയും ധാരണയാണ് തിളച്ച വെള്ളം ഇല്ലാതെ നൂലപ്പം ഉണ്ടാക്കാൻ കഴിയില്ല എന്നത്. കുഴക്കാതെ, കൈ നനയ്കാതെ, പൊളിക്കാതെ ഈസി ആയി നൂലപ്പം ഉണ്ടാക്കാൻ ഒരു എളുപ്പ വഴി ഉണ്ട്. അത് എങ്ങനെയെന്ന് നോക്കാം .

തയ്യാറാക്കാനായി ഒരു പാനിൽ നൈസ് ആയി വറുത്ത അരിപ്പൊടി ഒരു കപ്പ് എടുക്കുക. അതിലേക്കു അതെ അളവിൽ പച്ച വെള്ളം കൂടി ചേർത്ത് കൊടുക്കാം. ആവശ്യത്തിന് കുറച്ചു ഉപ്പ്, അൽപ്പം വെളിച്ചെണ്ണ എന്നിവ കൂടി ചേർത്ത് കൊടുത്തതിനു ശേഷം പാൻ അടുപ്പത്തു വെക്കാം.

ഈ പാൻ മീഡിയം ഫ്ളയിം വെച്ച് നന്നായി കുറുക്കി എടുക്കാം. ഇതിനായി നോൺസ്റ്റിക് പത്രം തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അടിയിൽ പിടിക്കാൻ സാധ്യതയുണ്ട്. വെള്ളം നന്നായി വറ്റി കട്ട പിടിച്ചു വരുമ്പോൾ നൂലപ്പത്തിന് പാകമായി ഒരു ഉണ്ട പരുവത്തിൽ വേർതിരിഞ്ഞു കിട്ടും.

നല്ല പോലെ മിക്സ് ആയി വന്നാൽ ഫ്ളയിം ഓഫ് ചെയ്ത് അതെ ചൂട്ടോടെ അഞ്ചു മിനിറ്റ് മൂടിവെക്കാ൦. അതിനു ശേഷം തവി ഉപയോഗിച്ചു സേവനാഴിയിലേക്കു ഇട്ടു കൊടുക്കാം. അടിപൊളി നൂലപ്പം ഉണ്ടാക്കി എടുക്കാം. കൈ പൊളിക്കാതെ അടിപൊളിയായി സോഫ്റ്റ് നൂലപ്പം ഉണ്ടാക്കാം. നിങ്ങളും ട്രൈ ചെയ്തു നോക്കൂ .. credit : Chitroos recipes

നുറുക്ക് ഗോതമ്പു കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം :