മുട്ടയും സവാളയും ഉണ്ടോ..!! ഞൊടിയിടയിൽ ഒരു നാലുമണി പലഹാരം റെഡി.. 😋😋 കിടിലൻ ടേസ്റ്റാണ് കേട്ടോ… 👌👌

ഗോതമ്പു മാവ് കൊണ്ടൊരു കിടിലൻ നാലുമണി പലഹാരം. മുട്ടയും സവാളയുമൊക്കെയിട്ട് എരിവുള്ള അടിപൊളി സ്നാക്ക്.അതും ഞൊടിയിടയിൽ എളുപ്പത്തിൽ എല്ലാവർക്കും തയ്യാറാക്കുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം..

ആവശ്യമായ ചേരുവകൾ :

  • മുട്ട -3 എണ്ണം
  • സവാള-1 എണ്ണം
  • മുളകുപൊടി- 1/ 2 ടീസ്പൂൺ
  • ഗോതമ്പുപൊടി – 2 ടീസ്പൂൺ

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വാട്ടി എടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. രണ്ടു സ്പൂൺ ഗോതമ്പു പൊടിയോ അല്ലെങ്കിൽ അൽപ്പം മൈദയോ ചേർത്ത് കൊടുക്കാം. അൽപ്പം മുളക് പൊടി കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും കൂടി ഇട്ടു കൊടുത്തു ദോശമാവ് പരുവത്തിൽ ദോശ പോലെ പാനിൽ ഉണ്ടാക്കി എടുക്കാം.

ഇങ്ങനെ നിങ്ങളും വൈകുന്നേരമോ രാവിലെയോ ഒന്ന് ഉണ്ടാക്കി നോക്കൂ… കുഞ്ഞുങ്ങൾക്കൊക്കെ വളരെ അധികം ഇഷ്ടപ്പെടും. പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന കുറഞ്ഞ ചേരുവകൾ മാത്രം ആവശ്യമുള്ള പുത്തൻ നാലുമണി പലഹാരം. നിങ്ങളും വീട്ടിൽ ട്രൈ ചെയ്തു നോക്കൂ.. ഇഷ്ടപ്പെടും തീർച്ച.. credit : Family Food

ചപ്പാത്തിമാവ് കൊണ്ട് അടിപൊളി എഗ്ഗ് പറാത്ത റോൾ :