ദുൽഖർ നരക്കാൻ തുടങ്ങി; മമ്മൂട്ടി ഇപ്പോഴും ചെറുപ്പം!! താടി കറുപ്പിച്ച് കൈ മൊത്തം കറുപ്പ് കളർ ആയെന്ന് കുഞ്ഞിക്ക… | Dulquer Salmaan About Beauty Secret Of Sweet Vappachi Mammootty

Dulquer Salmaan About Beauty Secret Of Mammootty : മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് ദുൽഖർ സൽമാനും മമ്മൂട്ടിയും. അച്ഛനും മകനും എന്നതിനേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ എന്ന നിലയിലാണ് ഇരുവരും കഴിയുന്നത്. അതിൻറെ വ്യക്തമായ അടയാളപ്പെടുത്തലുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് ഇതിനോടകം വ്യക്തമായ കാര്യമാണ്.

മലയാള സിനിമയുടെ താരരാജാവ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടി സൗന്ദര്യത്തിന്റെ അവസാനവാക്ക് എന്ന നിലയിൽ പോലും ഇതിനോടകം അടയാളപ്പെടുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു. 72 വയസ്സ് പിന്നിട്ടപ്പോഴും ഇന്നും യുവത്വം നഷ്ടപ്പെടാതെയാണ് താരം മുന്നോട്ടുള്ള ഓരോ യാത്രയും നടത്തുന്നത്. മമ്മൂക്ക എന്ന താരം ആരാധകർക്ക് മാത്രമല്ല സഹതാരങ്ങൾക്കും എന്നും ഒരു അത്ഭുതമാണെന്ന് വ്യക്തമായ കാര്യമാണ്. ഇപ്പോൾ അതേ അത്ഭുതം തനിക്കും ഉണ്ടെന്ന് വ്യക്തമാക്കി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ.

Dulquer Salmaan About Beauty Secret Of Mammootty
Dulquer Salmaan About Beauty Secret Of Mammootty

വാപ്പച്ചിയെപ്പറ്റിയുള്ള ദുൽഖറിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിനിടെയായിരുന്നു ദുൽഖർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ ഇപ്പോഴേ താടി കറുപ്പിച്ച് തുടങ്ങിയെന്നും വാപ്പച്ചി എങ്ങനെയാണ് സൗന്ദര്യം നിലനിർത്തുന്നതെന്ന് തനിക്കറിയില്ലെന്ന് ആണ് ദുൽഖർ പറയുന്നത്. മസ്കാരയും മറ്റും ഇടുവാൻ തുടങ്ങിയതുകൊണ്ട് തന്നെ തന്റെ വിരലുകൾ കറുത്തു തുടങ്ങിയെന്നും ഇങ്ങനെ പോവുകയാണ് എങ്കിൽ മേക്കപ്പ് ഒന്നുമില്ല വാപ്പച്ചിയുടെ അച്ഛൻറെ റോളിൽ ഞാൻ അഭിനയിക്കേണ്ടി വരും എന്നുമാണ് ദുൽഖർ പറഞ്ഞിരിക്കുന്നത്.

അതും യാതൊരു മേക്കപ്പും കൂടാതെ. പാ എന്ന സിനിമയിൽ അഭിഷേക് ബച്ചനും അമിതാബച്ചനും അച്ഛനും മകനുമായി അഭിനയിച്ചത് ചരിത്രത്തിൽ തന്നെ വേറിട്ട ഒന്നായിരുന്നു. ആദ്യമായിയാണ് അച്ഛൻറെ അച്ഛനായി മകൻ എത്തുന്നത്. ഇത്തരത്തിൽ ഒരു പ്രോജക്ട് ലഭിച്ചാൽ എന്താകും എന്ന് ചോദിച്ചപ്പോഴാണ് ദുൽഖർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

Rate this post