അന്ന് ജോർജ്ക്കുട്ടി പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങി വന്നപ്പോൾ ഇട്ട അതേ ഷർട്ട്.. ദൃശ്യം 2 വിലെ ചിത്രം ചർച്ചയാവുന്നു.!!

പ്രേക്ഷകരെ ഏറെ ത്രിൽ അടിപ്പിച്ച ചിത്രമാണ് ദൃശ്യം. ആദ്യ ഭാഗം തന്നെ മികച്ച പ്രേക്ഷക പ്രീതിയാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. രണ്ടാം ഭാഗത്തിന്റെ അണിയറപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്ന. എന്നാൽ കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗൺ മുലം എല്ലാ സിനിമാ ചിത്രീകരണങ്ങളും നിർത്തി വച്ചിരുന്നു.

ആറ് മാസങ്ങൾക്ക് ശേഷമാണ് ചിത്രീകരണങ്ങൾ ആരംഭിച്ചത്. പുതിയ ഭാഗത്തിൽ കഴിഞ്ഞ ദിവസമാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ ഷൂട്ടിങ്ങിനായി എത്തിയത്. ഷൂട്ടിങ്ങിന്റെ ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പ്രേക്ഷകർ ഒന്നാകെ ആ ചിത്രം ഏറ്റടുത്തിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ച ഷർട്ടിനെ കുറിച്ചാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച നിറഞ്ഞു നിൽക്കുന്നത്.

ആദ്യ ഭാഗത്തിൽ ജോർജ്കുട്ടി പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങി വന്നപ്പോഴത്തെ അതേ ഷർട്ടാണ് ഇപ്പോൾ പോസ്റ്റ് ചെയ്ത ചിത്രത്തിലും ഇട്ടിട്ടുള്ളത് എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ആദ്യത്തെ ചിത്രത്തിൽ നിന്നുള്ള പ്രകടമായ മാറ്റം പുതിയ ചിത്രത്തിൽ അദ്ദേഹത്തിന് താടിയുണ്ട് എന്നതാണ്. ആദ്യ ചിത്രത്തിലെ അവസാന രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

കേസിൽ നിന്നും മുക്തരായ ശേഷം ജോർജ് കുട്ടിയുടെയും കുടുംബതതിന്റെയും ഇന്നത്തെ അവസ്ഥ എന്താണെന്നും പോലീസിന്റെ നിലപാട് എന്താണെന്നും ജോർജ്കുട്ടിയുടെ മക്കൾ വളർന്നശേഷം ഇവരുടെ ജീവിതം എങ്ങനെ പോകുന്നു എന്നതാണ് രണ്ടാമത്തെ ചിത്രത്തിന്റെ ഇതിവൃത്തം എന്ന് സംവിധായകൻ ജീത്തുജോസഫ് ആദ്യമേ പറഞ്ഞിരുന്നു. എന്തായാലും ഈ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.