കുട്ടി മാഷിന് ഇന്ന് ഒന്നാം പിറന്നാൾ.!! മകന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കി നായികയും ഗായകനും; ആഘോഷങ്ങളും ആർഭാടങ്ങളുമില്ലാതെ ലളിതമായി ആഘോഷിച്ച് താരങ്ങൾ.!! | Dr Vijay Maadhhav Devikaa Nambiaar Son Athmaja Mahadev First Birthday

Dr Vijay Maadhhav Devikaa Nambiaar Son Athmaja Mahadev First Birthday : മലയാളികൾക്ക് ഏറെ പ്രിയങ്കരാണ് വിജയ് മാധവും, ദേവിക നമ്പ്യാരും. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പരിപാടിയിലൂടെയാണ് വിജയ് മാധവ് ഏറെ ജനശ്രദ്ധ നേടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ ഉണ്ടാക്കാൻ വിജയ് മാധവിനു സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ അഭിനയത്തിലൂടെയും നൃത്തത്തിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ ഒരാളാണ് ദേവിക നമ്പ്യാർ.

വിവാഹ ശേഷം യൂട്യൂബ് വ്ലോഗ്ഗിങ് സജീവ സാനിധ്യമാണ് ഇരുവരും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും കുടുബത്തിലെ ഏറ്റവും അടുത്ത വിശേഷങ്ങളും ചിത്രങ്ങളും ആരാധകരായി പങ്കുവെക്കാൻ മടി കാണിക്കാറില്ല. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ ജനശ്രദ്ധ നേടുന്നത് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. ഇരുവരുടെയും മകനായ ആത്മജയുടെ ആദ്യത്തെ പിറന്നാൾ ചെറിയ രീതിയിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയാണ് വിജയ് മാധവും ദേവിക നമ്പ്യാരും പങ്കുവെച്ചിട്ടുള്ളത്.

നിരവധി പേരാണ് പിറന്നാൾ ആശംസകൾ പങ്കുവെച്ച് രംഗത്ത് എത്തിയത്. ആശംസകൾ അറിയിച്ച എല്ലാവരോടും നന്ദി പറഞ്ഞാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ആത്മജ മഹാദേവ് എന്നാണ് മകന്റെ പേര്. തുടക്കത്തിൽ കുഞ്ഞിന്റെ പേര് കേട്ടിട്ട് ഒരുപാട് പേർ എന്തുകൊണ്ട് ഈ പേര് നൽകി എന്ന് ചോദിച്ച് രംഗത്തെത്തിയിരുന്നു. അത്തരം ചോദ്യങ്ങൾക്കെല്ലാം വിജയ് മാധവ് വ്യക്തമായ മറുപടി പങ്കുവെച്ചിരുന്നു.

വിജയ് മാധവും, ദേവികയെ പോലെ ആത്മജ മഹാദേവിനെയും പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫോള്ളോവർസാണ് വിജയ് മാധവനും, ദേവിക നമ്പ്യാർക്കും ഉളളത്. ഇരുവരും ആരാധകരുമായി പങ്കുവെക്കാറുള്ള ചിത്രങ്ങളും, വീഡിയോങ്ങളും ഏതാനും സമയത്തിനുള്ളിലാണ് വൈറലായി മാറാറുള്ളത്. ഒരുപാട് നല്ല ഗാനങ്ങൾ വിജയ് മാധവ് പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. മനോഹരമായ ശബ്ദമാണ് വിജയ് മാധവിന്റെ എന്ന് മിക്ക ആരാധകരും പറയാറുണ്ട്. അതെ സമയം മികച്ച അഭിനയ പ്രകടനമാണ് ദേവിക നമ്പ്യാർ സമ്മാനിക്കാറുള്ളത്.