ജാസ്മിനുമായുള്ള പ്രശ്നം പറഞ്ഞുതീർക്കാൻ നോക്കി; പക്ഷേ ഇടയിൽ അയാൾ കളിച്ചു..!! തുറന്നുപറഞ്ഞ് ഡോക്ടർ റോബിൻ… | Dr Robin Radhakrishnan Reveals The Right Thing

Dr Robin Radhakrishnan Reveals The Right Thing : ബിഗ്ഗ്ബോസ് മലയാളം സീസൺ 4 അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിയാണ്. എന്നാൽ പ്രേക്ഷകർ അവരുടെ വിജയിയെ ഇതിനോടകം തന്നെ കിരീടമണിയിച്ചു കഴിഞ്ഞു. എഴുപതാം ദിവസം ഷോയിൽ നിന്ന് പുറത്തായെങ്കിലും ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തന്നെയാണ് പ്രേക്ഷകരുടെ മനസിലെ വിജയി. ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഡോക്ടർ റോബിൻ Movie Man Broadcasting ന് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. “ദിൽഷയെ എനിക്കിഷ്ടമാണ്.പുറത്തിറങ്ങിയ ശേഷം ആലോചിക്കാം.

വീട്ടുകാർ തമ്മിൽ ആലോചിക്കേണ്ട വിഷയമാണ്. ഇരു വീട്ടുകാർക്കും സമ്മതമായാൽ രക്ഷപെട്ടു”. റോബിന്റെ ആഗ്രഹം ബിഗ്ഗ്‌ബോസ് ഷോയുടെ ഇത്തവണത്തെ ഔദ്യോഗിക വിജയി ദിൽഷ ആവണമെന്നാണ്. “ദിൽഷക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞ് ഒരു ക്യാമ്പയിൻ നടത്തുന്നില്ല. പക്ഷേ ദിൽഷ ഷോ വിജയിക്കാൻ അർഹത ഉള്ളയാളാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദിൽഷ വിജയിച്ചു കാണാൻ മനസ് കൊണ്ട് ആഗ്രഹിക്കുന്നു”. പുറത്തുപോയ മത്സരാർത്ഥികളിൽ ഒരാളെ ബിഗ്ഗ്‌ബോസ് തിരിച്ചു വിളിച്ചാൽ അത്‌ ആരാകണം എന്നാണ് ഡോക്ടർ ആഗ്രഹിക്കുന്നത്? “തീർച്ചയായും ഞാൻ ജാനകിയുടെ പേരാകും പറയുക.

ബിഗ്ഗ്‌ബോസ് വീട്ടിൽ ഞാൻ കണ്ട ജാനകിയിൽ ഒരു അഗ്നി ഉണ്ടായിരുന്നു. പൂർണമായും തയ്യാറെടുത്തുവന്ന ഒരു ഗെയിമറുടെ അഗ്നി. എന്നാൽ പെർഫോം ചെയ്യാനുള്ള അവസരം ജാനകിക്ക് ലഭിച്ചില്ല. ആദ്യ ആഴ്ച്ച തന്നെ പുറത്തു പോയി. താൻ എന്താണെന്ന് കാണിക്കാനുള്ള അവസരം ജാനകിക്ക് ലഭിച്ചില്ല. അതുകൊണ്ട് ജാനകിയെ തിരിച്ചു കൊണ്ടുവരണം എന്നാകും എന്റെ അഭിപ്രായം.” പുറത്തിറങ്ങിയ ശേഷം ശാലിനി തന്നെ വിളിച്ചിരുന്നുവെന്ന് റോബിൻ പറയുന്നു. “ഫോൺ മൊത്തത്തിൽ പ്രശ്നത്തിലാണ്. ആരൊക്കെ വിളിക്കുന്നു എന്ന് അറിയാൻ പറ്റുന്നില്ല. ശാലിനിയുടെ കോൾ വന്നിരുന്നു. സംസാരിച്ചു.

” ജാസ്മിനുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ റോബിന്റെ മറുപടി ഇങ്ങനെ. “വീടിനകത്ത് വെച്ച്‌ തന്നെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. ഒരു ദിവസം രണ്ടും മൂന്നും തവണ സംസാരിക്കാൻ ശ്രമിച്ചു. പിന്നീടാകാം എന്ന് പറഞ്ഞ് ജാസ്മിൻ ഒഴിഞ്ഞ് മാറി. അപ്പോഴേക്കും വൈൽഡ് കാർഡ് എൻട്രികളും വന്നു. പിന്നെ എല്ലാം കുളമായല്ലോ.” പ്രേക്ഷകരുടെ സ്നേഹവും അംഗീകാരവും താൻ വിജയിയായി സ്വയം തോന്നിപ്പിക്കുന്നു എന്നാണ് റോബിന്റെ പ്രതികരണം.