ഇതാണ് ആ രഹസ്യം; ഡോക്ടർ റോബിന്റെ സൗന്ദര്യത്തിന്റെ രഹസ്യം അറിഞ്ഞോ..!? ഞെട്ടൽ മാറാതെ ആരാധകർ… | Dr Robin Radhakrishnan Beauty Secret

Dr Robin Radhakrishnan Beauty Secret : ഡോക്ടർ റോബിൻ ഇന്ന് മിന്നും താരമാണ്. ഏറെ ആരാധകരാണ് താരത്തിനുള്ളത്. എന്താണ് ഡോക്ടർ റോബിന്റെ സൗന്ദര്യത്തിന്റെ രഹസ്യം? ഡോക്ടർ പങ്കെടുത്ത ഒരു പരിപാടിയിലാണ് ആരാധകർ ഈ ചോദ്യം ചോദിച്ചത്. അതിന് കൃത്യമായ മറുപടിയുമുണ്ടായിരുന്നു ഡോക്ടറുടെ കയ്യിൽ. സൗന്ദര്യം എന്നത് ഓരോരുത്തരുടെയും കാഴ്ച്ചപ്പാട് അനുസരിച്ചിരിക്കും. പോസിറ്റിവിറ്റിയാണ് സൗന്ദര്യം. സൗന്ദര്യത്തിന് നിറമില്ല, രൂപവുമില്ല.

നമുക്ക് ഒരാളോട് സ്നേഹമുണ്ടെങ്കിൽ സ്വഭാവികമായും അയാൾക്ക് സൗന്ദര്യമുള്ളതായി തോന്നും. അങ്ങനെയാണ് സൗന്ദര്യത്തെ നിർവചിക്കാൻ കഴിയുക. എന്തായാലും ഡോക്ടറുടെ മറുപടി ഏവരെയും ഞെട്ടിച്ചു എന്നു തന്നെ പറയാം. ബിഗ്‌ബോസ് ഷോയിലൂടെ ഏവരുടെയും മനം കവർന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇന്ന് കേരളക്കരയുടെ അഭിമാനം തന്നെയാണ്. ഓരോ പരിപാടിയിലും താരം പറഞ്ഞുവെക്കുന്ന വാക്കുകൾ പോലും എപ്പോഴും വൈറലാകാറാണ് പതിവ്. ഏത് ചോദ്യത്തിനും റോബിന് ഉത്തരമുണ്ട്.

തന്റെ സിനിമ വരുമ്പോൾ പോയി കാണാൻ അഭ്യർത്ഥിക്കുന്നുവെങ്കിലും പരീക്ഷ ആണെങ്കിൽ പരീക്ഷക്ക് തന്നെ പ്രാധാന്യം കൊടുക്കണമെന്നാണ് റോബിൻ പറയുന്നത്. ബിഗ്ഗ്‌ബോസിന് ശേഷം റോബിൻ പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും തിരക്കോട് തിരക്ക് തന്നെയാണ്. കുട്ടികൾക്കൊക്കെ ഡോക്ടറോട് വലിയ കാര്യമാണ്. കല്യാണം വിളിച്ചില്ലെങ്കിലും ഞങ്ങൾ വരും, ഡോക്ടർ മച്ചാന്റെ കല്യാണത്തിന് എന്ന് പറയുന്ന കുട്ടികൾ വരെയുണ്ട്.

അത്രയും പോപ്പുലർ ആയ ഒരു താരമായി ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇന്ന് മാറിക്കഴിഞ്ഞു. ബിഗ്‌ബോസ് മലയാളം സീസൺ 4 ഷോയിലൂടെയാണ് ഡോക്ടർ റോബിൻ പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. ഇത്തവണത്തെ സീസണിൽ ഒന്നാം സ്ഥാനം നേടും എന്നുറപ്പിച്ച് ഷോയിൽ എത്തിയ ആളാണ് ഡോക്ടർ റോബിൻ. എന്നാൽ എഴുപതാം ദിവസം ഷോയിൽ നിന്നും പുറത്താകുകയായിരുന്നു റോബിൻ. മറ്റാരേക്കാളും വലിയ പ്രശസ്തിയാണ് ഡോക്ടർ റോബിന് ബിഗ്‌ബോസിലൂടെ ലഭിച്ചത്.