റോബിൻ മച്ചാന്റെ ഡയറക്ഷനിൽ ഇത് വരെ കാണാത്ത ആരതി പൊടി!! മച്ചാന് സിനിമ പിടിക്കാനും അറിയാം ഗൂയ്‌സ്; വീഡിയോ വൈറൽ… | Dr Robin Radhakrishnan Arati Podi Romantic Video Goes Viral Malayalam

Dr Robin Radhakrishnan Arati Podi Romantic Video Goes Viral Malayalam : മലയാളികളുടെ പ്രിയപ്പെട്ട ബി​ഗ് ബോസ് ഷോയിലൂടെ പ്രശസ്തനായ റോബിൻ രാധാകൃഷ്ണൻ ഇപ്പോൾ സിനിമ സ്വന്തമായി സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. സംവിധാനം മാത്രമല്ല സിനിമയിലെ നായകനും നിർമാതാവും എല്ലാം ഡോക്ടർ റോബിൻ തന്നെ ആണ്. ഭാവി വധു ആരതി പൊടി ആണ് റോബിന്റെ നായകയായി ചിത്രത്തിൽ എത്താൻ പോകുന്നത്.

ബി​ഗ് ബോസ് ഷോ അവസാനിച്ചതിന് ശേഷം റോബിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളി‍ൽ ഒന്നാണ് നടിയും സംരംഭകയും എല്ലാമായ ആരതി പൊടിയുടെ വരവ്. റോബിനും ആരതി പൊടിയും ഒരു അഭിമുഖത്തിൽ വെച്ച് കണ്ടുമുട്ടുകയും തുടർന്ന് പ്രണയത്തിൽ ആവുകയുമായിരുന്നു. ആരതി പൊടിയെയും പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ച് തുടങ്ങിയത് റോബിനുമായുള്ള അഭിമുഖത്തിന് ശേഷമാണ്. ആരതി പൊടി സിനിമ അഭിനയത്തിലേക്ക് എത്തിയത് ഫാഷൻ ഡിസൈനിങ് കഴിഞ്ഞ ശേഷമാണ്.

ഇപ്പോൾ റോബിൻ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരതി പൊടിക്കൊപ്പമുള്ള കിടിലൻ റോമാന്റിക്ക് രം​ഗങ്ങളാണ് മനോഹരമായ പാട്ടിനൊപ്പം റോബിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ ഒപ്പം പൊടീസ് എന്ന പേരിൽ ഒരു ബൊട്ടീക്കും ആരതി പൊടി സ്വന്തമായി നടത്തി വരുന്നുണ്ട്. അന്ന് നടത്തിയ അഭിമുഖത്തിൽ പരിചയപ്പെട്ട ശേഷം റോബിനും ആരതി പൊടിയും പ്രണയത്തിലാവുകയും തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിക്കുകയാണുണ്ടായത്.

ഈ ജനുവരിയിലോ അല്ലെങ്കിൽ ഫെബ്രുവരിയിലോ താനും ആരതി പൊടിയും തമ്മിലുൽ ഉള്ള വിവാഹ നിശ്ചയം നടക്കുമെന്നാണ് റോബിൻ ഇപ്പോൾ തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷമാണ് തന്റെ ആദ്യത്തെ സിനിമയുടെ വർക്കുകളിലേക്ക് റോബിൻ കടക്കുക എന്നും അറിയിച്ചു. കൂടാതെ സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി റോബിൻ തന്റെ ശരീര ഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ശരീര ഭാരം റോബിൻ കുറച്ചു. കാരണം റോബിന്റെ വിവാഹ നിശ്ചയ ചടങ്ങ് അടുത്തിരിക്കുന്നതിനാൽ ആണ്. ആ ചടങ്ങിന് കഴിഞ്ഞ് തന്റെ ശരീര ഭാരം കൂട്ടാൻ വീണ്ടും തുടങ്ങുമെന്നും റോബിൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Rate this post