റിയാസിനെ ട്രോളിക്കൊന്ന് റോബിന്റെ മാസ് ഡയലോഗുകൾ!! റിയാസിന്റെ നാട്ടുകാരുടെ കയ്യടി ഡോക്ടർക്കൊപ്പം..!? | Dr Robin In Kollam

Dr Robin In Kollam : ബിഗ്ബോസ് പ്രേക്ഷകർക്ക് ഇന്ന് ഏറെ പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്നും എഴുപതാം ദിവസം പുറത്താക്കപ്പെട്ടെങ്കിലും ഡോക്ടർ രാധാകൃഷ്ണനോളം മറ്റൊരു മത്സരാർത്ഥിയും ഇങ്ങനെയൊരു ഓളം സൃഷ്ടിച്ചിട്ടില്ല എന്നതാണ് സത്യം. ഡോക്ടർ റോബിൻ പുറത്താകാൻ ഒരു പ്രധാന കാരണം റിയാസ് സലിം എന്ന വൈൽഡ് കാർഡ് എൻട്രി ആയിരുന്നു. കൊല്ലം സ്വദേശിയായ റിയാസ് സലീം ബിഗ്ബോസിൽ എത്തിയപ്പോൾ ഡോക്ടർ റോബിന് പുറത്തേക്കു പോകാനുള്ള സാഹചര്യം ഉണ്ടാവുകയായിരുന്നു.

ഡോക്ടർ റോബിനെ പിന്നാലെ നടന്ന് പല രീതിയിൽ ആക്രമിക്കുകയായിരുന്നു റിയാസ്. മാത്രമല്ല ഷോയിൽ ഡോക്ടർ റോബിന്റെ ഭാഗത്തുനിന്നും ഉണ്ടായ കായിക ആക്രമണത്തെ പൊക്കിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തെ ഷോയിൽ നിന്നും പുറത്താക്കുന്ന തരത്തിലുള്ള ഒരു സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു റിയാസ്. അങ്ങനെയുള്ള റിയാസിൻറെ സ്വന്തം നാട്ടിലേക്ക്, കൊല്ലത്തേക്ക് ഡോക്ടർ റോബിൻ എത്തിയിരിക്കുകയാണ്.

തൻറെ ആരാധകരെ കാണാനായി കൊല്ലത്തെത്തിയ ഡോക്ടർ റോബിൻ ഒടുവിൽ ആറാടുകയാണ്. കൊല്ലത്ത് വന്നിട്ട് രണ്ട് ഡയലോഗ് പറയാതെ പോകാൻ പറ്റുമോ എന്നാണ് ഡോക്ടർ റോബിൻ ചോദിക്കുന്നത്. മാത്രമല്ല റിയാസിൻറെ ചില ഡയലോഗുകൾ ട്രോളിക്കൊണ്ട് ഡോക്ടർ റോബിന്റെ വക മാസ് പെർഫോമൻസും അരങ്ങേറി. എന്താണെങ്കിലും കൊല്ലത്ത്കാരെല്ലാം ഡോക്ടർ റോബിന് തന്നെയാണ് ഇത്തവണ കയ്യടിച്ചത്. ബിഗ്ബോസ് ഷോയിൽ ഡോക്ടർ റോബിനും റിയാസും തമ്മിലുണ്ടായ ഒരു വലിയ വാക്കേറ്റമായിരുന്നു മലയാളവും ഇംഗ്ലീഷും ഷോയിൽ ഉപയോഗിക്കുന്നതിനെപ്പറ്റി.

ആ ഒരു വിഷയവും വീണ്ടും എടുത്ത് ഉപയോഗിക്കുകയായിരുന്നു ഡോക്ടർ റോബിൻ ഇത്തവണ ചെയ്തത്. എന്താണെങ്കിലും ഈ ഒരു സംഭവത്തിൽ വിമർശനങ്ങളും ഡോക്ടർ റോബിന് നേരെ വരുന്നുണ്ട്. ഷോ കഴിഞ്ഞില്ലേ, ഇനിയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കുത്തിപ്പൊക്കുന്നത് എന്തിനാണ് എന്ന തരത്തിലുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. മാത്രമല്ല ഡോക്ടറുടെ ചില പ്രതികാരബുദ്ധി നിറഞ്ഞ പ്രവർത്തികൾ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.