ബിഗ്ഗ്‌ബോസ് വീട്ടിലെ സംഭവം പുറത്തും ആവർത്തിച്ചു; ഒരാൾ റോബിൻ മച്ചാന്റെ ശരീരത്തിൽ പിടിക്കാൻ നോക്കി… | Dr Robin At Mavelikara

Dr Robin At Mavelikara : സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു മലയാളി ആരെന്ന് ചോദിച്ചാൽ നിസംശയം പറയാൻ സാധിക്കും അത്‌ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ആണെന്ന്. ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിൽ നിന്നും പുറത്താക്കപ്പെട്ട ഡോക്ടർ റോബിൻ ഇന്ന് ജനഹൃദയങ്ങളിൽ ആരാധ്യപുരുഷനാണ്. ബിഗ്ഗ്‌ബോസ് വിജയകിരീടം എന്ന സ്വപ്നവുമായി ഷോയിലെത്തിയ ഡോക്ടർക്ക് അത്‌ നേടാൻ സാധിച്ചില്ലെങ്കിലും അതിനേക്കാളൊക്കെ എത്രയോ വലിയ അംഗീകാരമാണ് ഇന്ന് പ്രേക്ഷകഹൃദയങ്ങളിൽ നേടിയെടുക്കാൻ കഴിഞ്ഞിരിക്കുന്നത്.

ഡോക്ടർ റോബിൻ എവിടെയെത്തുന്നു എന്ന് പറഞ്ഞാലും അവിടെയെല്ലാം വമ്പിച്ച ജനത്തിരക്കാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് ഹൈലൈറ്റ് മാളിൽ റോബിൻ പരിപാടിക്കെത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയത് വലിയ ജനസമുച്ചയമായിരുന്നു. ഒടുവിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയില്ല എന്ന് മനസിലായതോടെ അധികൃതർ പരിപാടി തന്നെ മാറ്റിവെച്ചു.

dr robin at mavelikara
dr robin at mavelikara

തന്റെ ശരീരത്തിൽ അനുവാദമില്ലാതെ ആരും സ്പർശിക്കുന്നത് ഇഷ്ടമല്ലെന്ന് ബിഗ്ഗ്ബോസ് ഷോയിൽ വെച്ച്‌ തന്നെ റോബിൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ സംഭവിച്ചപ്പോഴാണ് സഹമത്സരാർത്ഥി റിയാസിനെതിരെ റോബിൻ പ്രതികരിച്ചതും ഷോയ്ക്ക് പുറത്താക്കപ്പെടുന്ന സാഹചര്യം ഉണ്ടായതും. ഇപ്പോഴിതാ അത്തരത്തിൽ ഒരു സാഹചര്യം ബിഗ്ഗ്‌ബോസ്സിന് പുറത്തും ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാവേലിക്കരയിൽ തുറന്ന വാഹനത്തിൽ പരിപാടിക്കെത്തിയ റോബിന്റെ പുറകിൽ നിന്നും ഒരു ആരാധകൻ ഷർട്ട് മുകളിലേക്ക് ഉയർത്തി ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു.

ഷർട്ട് പൊങ്ങിയതോടെ റോബിൻ വിവേകപൂർവം പിന്നിലേക്ക് തിരിഞ്ഞു. എന്നാൽ ആ സമയം യാതൊരു വിധത്തിലുള്ള പ്രതികരണത്തിനും താരം മുതിർന്നില്ല. പല സെലിബ്രേറ്റികൾക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അവർ നല്ല ചുട്ട മറുപടി കൊടുക്കാറുണ്ട്. ഇവിടെ ഡോക്ടറുടെ നല്ല മനസ് ഒന്ന് കൊണ്ട് മാത്രം അദ്ദേഹം രംഗം വഷളാക്കിയില്ല. എന്തായാലും താരത്തിന്റെ വിവേകപൂർണ്ണമായ ഇടപെടലിന് കയ്യടിക്കുകയാണ് ആരാധകർ.