ബ്ലെസ്ലിയുടെ കാര്യം ദയവ് ചെയ്ത് എന്നോട് ചോദിക്കരുത്; അഭ്യർത്ഥനയുമായി ഡെയ്‌സി… | Dilsha Prasannan vs Riyas Salim Bigg Boss News Malayalam

Dilsha Prasannan vs Riyas Salim Bigg Boss News Malayalam : “ബ്ലെസ്ലിയെക്കുറിച്ച് എന്നോടൊന്നും ചോദിക്കല്ലേ..”…ബിഗ്ഗ്‌ബോസ് ഗ്രാൻഡ് ഫിനാലെക്ക് ശേഷം എയർപോർട്ടിലെത്തിയ ഡെയ്‌സി ഡേവിഡിനോട് ബ്ലെസ്ലിയുടെ രണ്ടാം സ്ഥാനത്തെക്കുറിച്ച് ചോദിച്ചവർക്ക് ലഭിച്ച മറുപടി ഇങ്ങനെയാണ്. “ഞങ്ങൾ തമ്മിൽ ഇപ്പോൾ ഒരു പ്രശ്നവുമില്ല…ഇനിയിപ്പോൾ ഇത്തരം ചോദ്യങ്ങൾ കൊണ്ടുവന്നിട്ട് വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കരുത്”….ബിഗ്ഗ്‌ബോസ് വീടിനകത്ത് ബ്ലെസ്‌ലിയുമായി വലിയ പ്രശനങ്ങളിൽ ചെന്നുപെട്ട മത്സരാർത്ഥിയായിരുന്നു ഡെയ്‌സി.

ഒരു രീതിയിലും ബ്ലെസ്‌ലിയുമായി ഒത്തുപോകാൻ ഡെയ്സിക്ക് സാധിക്കുമായിരുന്നില്ല. ഡെയ്‌സി വീട്ടിൽ നിന്ന് വിടപറയുന്ന സമയത്ത് ഭീഷ്മ സിനിമയിലെ തഗ്ഗ് ഡയലോഗ് പറഞ്ഞ് ബ്ലെസ്ലി റോസ്റ്റ് ചെയ്യാൻ ശ്രമിച്ചതും ഒരു വിഷയമായിരുന്നു. ബിഗ്ഗ്‌ബോസ് വീട്ടിൽ സ്ഥിരം പുകവലിക്കുന്ന ഒരു പെൺകുട്ടിയായി ഡെയ്സിയെ ബ്ലെസ്ലി ചിത്രീകരിച്ചത് അവരുടെ സ്വകാര്യജീവിതത്തിൽ പോലും പല പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ബ്ളെസ്ലിക്ക് രണ്ടാം സ്ഥാനം കിട്ടിയതിനെക്കുറിച്ച് ചോദിക്കുമ്പോൾ ഡെയ്‌സി ഒന്നും തന്നെ പ്രതികരിക്കുന്നുമില്ല.

Dilsha Prasannan vs Riyas Salim Bigg Boss News Malayalam
Dilsha Prasannan vs Riyas Salim Bigg Boss News Malayalam

ദിൽഷയുടെ ഒന്നാം സ്ഥാനത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഡെയ്‌സി പറയുന്നതിങ്ങനെ…”ഞങ്ങൾ കൂടെയുണ്ടായിരുന്ന സഹമത്സരാർത്ഥികൾ ആരും തന്നെ വിചാരിച്ച ഒരു റിസൾട്ട് അല്ല ഇത്, ദിൽഷ ഡിസേർവിങ് ആണോ എന്ന് ചോദിച്ചാൽ ഞങ്ങളിൽ പലരും വലിയ അഭിപ്രായമില്ല…റിയാസിനെ ആയിരുന്നു പലരും വിജയിയായി കരുതിയത്. ഡോക്ടർ റോബിൻ എന്ന മത്സരാർത്ഥിയുടെ ഫാൻസെല്ലാം ദിൽഷയെ സപ്പോർട്ട് ചെയ്തു….

അതിനപ്പുറത്തേക്ക് ഈ വിജയത്തെ എങ്ങനെ നോക്കിക്കാണാൻ പറ്റും?” ദിൽഷയുടെ വിജയത്തിൽ സഹമത്സരാർത്ഥികളിൽ പലർക്കും വിയോജിപ്പ് തന്നെയെന്നാണ് ഡെയ്‌സി പറയുന്നത്.ശാലിനി പറയുന്നതും ഡോക്ടറുടെ ആരാധകരാണ് ദിൽഷയെ വിജയിപ്പിച്ചത് എന്നാണ്. ദിൽഷ സ്ട്രോങ്ങ് ആയ മത്സരാർത്ഥി ആണ്, എങ്കിൽ പോലും റിയാസിനെയും ബ്ലെസ്ലിയെയും മറികടക്കാൻ ദിൽഷക്ക് കഴിഞ്ഞത് ഡോക്ടർ ഫാൻസിന്റെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ്.