ടെക്സസ്റ്റൈൽസ് ജീവനക്കാരോടൊപ്പം പാലാ പള്ളി ഡാൻസിനു ചുവടു വെച്ച് ദിൽഷ; ലേഡി ബിഗ്ഗ്‌ബോസ്സിന് കയ്യടിച്ച് ആരാധകർ… | Dilsha Prasannan Pala Palli Dance

Dilsha Prasannan Pala Palli Dance : ബിഗ്ഗ്‌ബോസ് താരം ദിൽഷയുടെ പാലാ പള്ളി ഡാൻസ് ദിവസങ്ങൾ പിന്നിടുമ്പോഴും വൈറലാണ്. ടെക്സ്ടൈൽസ് ഉൽഘാടനത്തിന് വന്നിറങ്ങിയ ദിൽഷ അവിടത്തെ ജീവനക്കാരോടൊപ്പം ആടിത്തിമിർത്തു. കടുവയിലെ പാലാ പള്ളി ഗാനത്തിന് ദിൽഷ ഒരു വലിയ സംഘത്തോടൊപ്പം ചുവടുവെച്ചപ്പോൾ സോഷ്യൽ മീഡിയയിൽ അത്‌ വൻ ഹിറ്റായി മാറി. ദിൽഷയുടെ കടുവ ഡാൻസ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബിഗ്ഗ്‌ബോസ് നാലാം സീസണിലെ ഒന്നാം സ്ഥാനക്കാരിയാണ് ദിൽഷ പ്രസന്നൻ. ഗ്രാൻഡ് ഫിനാലേക്ക് ശേഷം ബാംഗ്ലൂരിലും കേരളത്തിലുമായാണ് ദിൽഷയുടെ ദിവസങ്ങൾ. ഷോകളും ഉൽഘാടനങ്ങളും ഉള്ളപ്പോഴാണ് ദിൽഷ കേരളത്തിൽ വരുന്നത്. കഴിഞ്ഞ ഞായർ ദിൽഷ കേരളത്തിലെ പല പരിപാടികളിൽ പങ്കെടുത്തിരുന്നു. അങ്ങനെ ഒരു ടെക്സ്റ്റൈൽ ഷോപ്പ് ഉൽഘാടനത്തിന് എത്തിയപ്പോഴാണ് ഈ ഡാൻസ് കളിക്കുന്നതും പിന്നീട് അത്‌ വൈറലായി മാറുന്നതും.

ദിൽഷ പങ്കെടുക്കുന്ന പരിപാടികൾക്കെല്ലാം വലിയ ജനക്കൂട്ടമാണ് ഇപ്പോൾ കണ്ടുവരുന്നത്. ബിഗ്‌ബോസ് ഷോയിൽ നിന്നിറങ്ങിയതിന് ശേഷം ആദ്യമായി ദിൽഷ പങ്കെടുത്ത പരിപാടിയിലും വലിയ ജനാവലി തന്നെ ഉണ്ടായിരുന്നു. മാത്രമല്ല ആ പരിപാടിയിൽ ദിൽഷ തകർപ്പനൊരു ഡാൻസ് ചെയ്യുകയും ചെയ്തു. ഈയിടെ തന്റെ ആരാധകർക്കായി ഒരു മീറ്റപ്പും ദിൽഷ സംഘടിപ്പിച്ചിരുന്നു. മീറ്റപ്പിനിടയിൽ പൊട്ടിക്കരയുന്ന ദിൽഷയെ ആണ് ആരാധകർ കണ്ടത്.

ബിഗ്‌ബോസ് ഷോയ്ക്ക് ശേഷം നേരിട്ട സോഷ്യൽ മീഡിയ ആക്രമണം വളരെ വലുതായിരുന്നു ദിൽഷക്ക്. തന്നെക്കുറിച്ച് പറയുന്നതിനപ്പുറം വീട്ടുകാരെ പറയുന്നതാണ് പ്രശ്‌നം എന്നായിരുന്നു ദിൽഷയുടെ പക്ഷം. ഡി ഫോർ ഡാൻസ് വഴിയാണ് ദിൽഷ പ്രേക്ഷകമനം കവരുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ സീരിയലിലും താരം അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റിലെ തന്നെ സാഹസിക റിയാലിറ്റി ഷോ ആയ ഡെയർ ദി ഫിയർ ദിൽഷക്ക് മറ്റൊരു വേദി ആയിരുന്നു.