ഡോക്ടർക്ക് മാത്രമല്ല ദിൽഷക്കും ഉണ്ട് കട്ട ആരാധകർ; ആദ്യത്തെ ഉദ്ഘാടനം വയനാട്ടിൽ..!! വേദിയിൽ തകർത്താടി ദിൽഷ… | Dilsha Prasannan Dance At Wayanad KVR Motors Inauguration

Dilsha Prasannan Dance At Wayanad KVR Motors Inauguration : ദിലു അങ്ങനെയാണ്…, എവിടെ ചെന്നാലും എപ്പോഴും ഒരു പ്രസന്നവതി തന്നെ. ബിഗ്ഗ്‌ബോസ് ഷോ കഴിഞ്ഞ് ദിൽഷ ഇതാ ആദ്യമായി ഒരു ഉൽഘാടനച്ചടങ്ങിന് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. താരത്തെ കാണാൻ തടിച്ചുകൂടിയത് എത്രയോ ആരാധകരാണ്. ദിൽഷയുടെ ആരാധകർക്ക് പുറമെ റോബിൻ ആരാധകരും ദിൽഷയെ കാണാൻ ഓടിയെത്തി. വയനാട്ടിൽ കെ വി ആർ മോട്ടോഴ്സിന്റെ ഷോറൂം ഉൽഘാടനം ചെയ്യാനെത്തിയ ദിൽഷ ആരാധകരെ ഞെട്ടിച്ചിട്ടാണ് അവിടെ നിന്നും മടങ്ങിയത്.

ഉൽഘാടനവേദിയിൽ ആരാധകരെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു തകർപ്പൻ ഡാൻസ് കാഴ്ചവെക്കുകയായിരുന്നു താരം. നിറകയ്യടികളാണ് ദിൽഷക്ക് ലഭിച്ചത്. മാത്രമല്ല, വയനാട്ടിൽ ദിൽഷ ആരാധകരെ കയ്യിലെടുത്ത് കൊണ്ട് തിളങ്ങിയ ആ ഡാൻസിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലുമാണ്. കാണികളെ ആവേശം കൊള്ളിക്കുന്ന ചുവടുകളുമായി ദിൽഷ വേദി കീഴടക്കിയപ്പോൾ താരത്തിന്റെ ആദ്യ ഉൽഘാടനവേദി കൂടുതൽ കളർഫുളായി.

Dilsha Prasannan Dance At Wayanad KVR Motors Inauguration
Dilsha Prasannan Dance At Wayanad KVR Motors Inauguration

ഉൽഘാടനത്തിന് ശേഷം മടങ്ങാൻ നിന്ന ദിൽഷയോട് ഒരു ഡോക്ടർ ആരാധകൻ ഓടിവന്ന് ചോദിച്ചത് ഞങ്ങളുടെ ഡോക്ടറെ കല്യാണം കഴിക്കുമോ എന്നാണ്. ആ ചോദ്യത്തിന് തന്റെ ചെറുപുഞ്ചിരി മാത്രം മറുപടിയായി നൽകി ദിൽഷ. ബിഗ്ഗ്‌ബോസ് ഷോയുടെ ടൈറ്റിൽ വിന്നറായ ദിൽഷ പ്രസന്നൻ മികച്ച ഒരു ഡാൻസറും അഭിനേത്രിയുമാണ്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ദിൽഷയെ പ്രേക്ഷകർക്ക് വളരെ കാലങ്ങൾക്ക് മുൻപ് തന്നെ പരിചയമുള്ളതാണ്.

പിന്നീട് ഡെയർ ദി ഫിയർ എന്ന ഷോയിലും ദിൽഷ തിളങ്ങിയിരുന്നു. ഇപ്പോൾ ബിഗ്‌ബോസ് പോലൊരു അന്താരാഷ്ട്രനിലവാരമുള്ള ഷോയുടെ മലയാളം പതിപ്പിൽ വിജയിയാകുന്ന ആദ്യവനിതയായി മാറിയിരിക്കുകയാണ് ദിൽഷ. ഡോക്ടർ റോബിൻ ദിൽഷയോടുള്ള പ്രണയം വെളിപ്പെടുത്തിയതോടെ ദിൽഷയുടെ ആരാധകരുടെ എണ്ണത്തിലും വർധനവുണ്ടായി. ഡോക്ടറും ദിൽഷയും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ബിഗ്ഗ്‌ബോസ് പ്രേക്ഷകരും.