‘കുഞ്ഞനാണങ്കിലും ഫലത്തിൽ ഭീമനാണു കേട്ടോ’.. 😀😀 ധാന്വന്തരം ഗുളികയുടെ ഗുണഫലങ്ങൾ ഒന്ന് കേട്ടു നോക്കൂ…!!!!

ആയുർവേദത്തിൽ തന്നെ ചെറിയ ഒരു ഗുളികയും എന്നാൽ വളെരെയേറെ ഔഷധ സിദ്ധിയുള്ള ഒരു മരുന്നാണ് ധന്വന്തരം ഗുളിക. വയറു വേദന, ദഹന സമ്പന്നമായ അസുഖങ്ങൾ എന്നിവക്കെല്ലാം ഉടനടി മാറ്റം ലഭിക്കുന്ന ഒരു പരമ്പരാഗത ആയുർവേദ മരുന്നാണ്.

ഏലക്ത്തരി, ചുക്ക്, കടുക്ക തോട്, ജീരകം, ജാതിക്ക, പനിനീർ എന്നിവയെല്ലാം ഉപയോഗിച്ചു ഉഴുന്ന് പ്രമാണത്തിൽ അഥവാ ഉഴുന്നിന്റെ വലുപ്പത്തിൽ ഉരുട്ടിയെടുത്തു ഉണ്ടാക്കുന്ന ഗുളികയാണിത്. പ്രായമായവർക്ക് ഇത് ദിവസം രണ്ടെണ്ണം വീതം ഒക്കെ കഴിക്കാം.

യാത്ര പോവുമ്പോൾ ഉണ്ടാവുന്ന ശർദ്ദിക്കാൻ വരിക, വായിൽ വെള്ളം തെളിയുക തുടങ്ങിയ പ്രശ്‌നങ്ങൾക്കെല്ലാം ഗുണപ്രദമായ ഒരു മരുന്നാണിത്. ബിപി കുറഞ്ഞു തലകറങ്ങി വീഴുന്നവർക്കു ബിപി നോർമൽ ആക്കാൻ ഈ ഗുളിക കൊടുക്കാറുണ്ട്. അത് പോലെ തലവേദനക്കും ഇത് ഉപയോഗിക്കാം.

സ്ത്രീകളിലെ ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾക്കും ഉത്തമമാണ്. ചെറിയ കുട്ടികൾക്ക് അര ഗുളിക തേനിൽ ചലിച്ചു കഴിക്കാം. വലിയവർക്കു ചൂട് വെള്ളത്തിന് കൂടെ ചവച്ചരച്ചു കഴിക്കാവുന്നതാണിത്. ഇത് അപ്പോഴും വീട്ടിൽ സൂക്ഷിക്കാവുന്നഎമർജൻസി മരുന്നാണ്. credit : Health adds Beauty