ആഢ്യത്തമുള്ള വീട് ഇഷ്ട പെടുന്നവർക്ക് ഈ കൊളോണിയൽ സ്റ്റൈലിലുള്ള വീട് ഒരു വിസ്മയം ആയിരിക്കും… | Colonial Style 3BHK Home

Colonial Style 3BHK Home : പാലക്കാട്‌ ഷൊർണൂറിലുള്ള അനീഷ് എന്ന വ്യക്തിയുടെ അതിമനോഹരമായ വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ചെറിയ ചിലവിൽ ഒരു 3BHK വീടാണെന്ന് നിങ്ങൾ ആഗ്രെഹിക്കുന്നവരെങ്കിൽ ഈ വീട് അതിനു പറ്റിയ ഉദാഹരണമാണ്. ഈ വീട്ടിലേക്ക് കയറുമ്പോൾ തന്നെ ആദ്യം തന്നെ എടുത്തു പറയേണ്ടത് ലിവിങ് ഏരിയയാണ്. വളരെ മനോഹരമായിട്ടാണ് ലിവിങ് ഏരിയ ഒരുക്കിട്ടുള്ളത്.

ഈ ഏരിയയിലെ ഇന്റീരിയർ വർക്കുകളാണ് കൂടുതൽ മനോഹാരിതയാക്കുന്നത്. ഇവിടെ കുറച്ച് ഫർണിച്ചേർസ് കാണാൻ കഴിയും. അത്യാവശ്യം ഒരുവിധം ആളുകൾക്ക് ഇരിക്കാൻ കഴിയുന്ന ഫർണിച്ചുകളാണ് ഇവിടെ ഒരുക്കിട്ടുള്ളത്. ലിവിങ് ഏരിയയിൽ തന്നെയാണ് ടീവിയും നൽകിരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്ന് നേരെ കയറി ചെല്ലുന്നത് ഡൈനിങ് ഏരിയയിലേക്കാണ്. നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിലാണ് ഡൈനിങ് ഹാൾ ഒരുക്കിരിക്കുന്നത്.

മറ്റ് വീടുകളിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു അടുക്കളയാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. മോഡ്ലർ കിച്ചനിൽ അത്യാവശ്യം കുറച്ചു സ്റ്റോറേജ് യൂണിറ്റുകൾ അതുപോലെ തന്നെ കുറച്ചു കബോർഡുകൾ എന്നിവയാണ് കാണാൻ സാധിക്കുന്നത്. പ്രധാനമായും മൂന്ന് കിടപ്പ് മുറികളാണ് ഈ വീട്ടിൽ ഒരുക്കിട്ടുള്ളത്. ഒരു ജനൽ, എസി അടങ്ങിയ അത്യാവശ്യം വലിയ കിടപ്പ് മുറികൾ തന്നെയാണ് ഇവിടെ കാണുന്നത്.

പല റൂമുകളിലും പല ഡിസൈനുകളാണ് നൽകിരിക്കുന്നത്. അതുമാത്രമല്ല ഓരോ റൂമിലും അതിനു ഇണങ്ങിയ പെയിന്റിംഗ്സാണ് നൽകിരിക്കുന്നത്. അതുകൊണ്ട് വീടിന്റെ മനോഹരിത എടുത്തു കാണിക്കുന്നു എന്ന് തന്നെ പറയാം. ഒരു കോളനിയൽ സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീടിന്റെ എടുത്തു പറയേണ്ട ഒന്നാണ് ഇന്റീരിയർ വർക്കുകൾ. ആർക്കിടെക്ർ ചെയ്തിരിക്കുന്നത് വുഡ്നെസ്റ്റ് ഡെവലപ്പ്ർസാണ്. എന്തായാലും ഒരു സാധാരണക്കാരന് സ്വപ്നത്തിൽ കണ്ട വീടാണ് ഇവിടെ കാണാൻ കഴിയുന്നത്.