വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു കിടു മധുരം 😋😋 ഇനി കുട്ടികൾക്ക് ഇതുമാത്രം മതി എന്നാകും.. സൂപ്പർ ടേസ്റ്റ് ആണ് 👌😋

വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു കിടു തേങ്ങാ ബർഫി ആണ് നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകും.

  • തേങ്ങാ പൊടി -1 കപ്പ്‌
  • നെയ്യ് -1 ടേബിൾസ്പൂൺ
  • പഞ്ചസാര – 1/2 കപ്പ്‌
  • പാൽ -1/2 കപ്പ്‌
  • അണ്ടിപ്പ -10 എണ്ണം പൊടിച്ചത്
  • ഏലക്കാപ്പൊടി – ഒരു നുള്ള്
  • പിസ്‌ത – അലങ്കരിക്കാൻ ആവശ്യത്തിന്

ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് അതിൽ തേങ്ങാ പൊടി ചേർക്കാം, 2മിനിറ്റ് ഒന്ന് ചൂടാക്കിയതിനു ശേഷം ഇതിൽ പഞ്ചസാര പാൽ ചേർക്കാം, ശേഷം അണ്ടിപ്പരിപ്പ് പൊടിച്ചതും, ഏലക്കാപൊടിയും ചേർക്കാം. എല്ലാംകൂടി ഒന്ന് നന്നായി യോജിപ്പിച്ചതിന് ശേഷം ഒരു നെയ്യ് പുരട്ടിയ പാത്രത്തിൽ ഇത് ഇട്ട്ഒരുപരന്ന സ്പൂൺ വച്ച് പരത്തണം.

തണുത്തു കഴിഞ്ഞാൽ മുറിച്ച് കഴിക്കാം, വായിലിട്ടാൽ അലിഞ്ഞു പോകുന്ന മധുരപലഹാരം തയ്യാർ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus