കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം.!! ഗുരുവായൂരപ്പന്റെ നടയിൽ കുറൂരമ്മ; കണ്ണനെ കൺനിറയെ കണ്ട് തൊഴുത് ചിപ്പിയും മേനകയും.!! | Chippy Renjith At Guruvayur Temple

Chippy Renjith At Guruvayur Temple : കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ചിപ്പി. മലയാള സിനിമ മേഖലയിലും സജീവമായിരുന്നു ഒരുകാലത്ത് താരം. സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സുകളിൽ പ്രത്യേകമായ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചു.

ശ്രീ ഗുരുവായൂരപ്പൻ എന്ന പരമ്പരയിലെ കുറൂരമ്മ എന്ന കഥാപാത്രത്തെയും വളരെ മനോഹരമായിട്ടാണ് ചിപ്പി അവതരിപ്പിച്ചത്. 1993 ൽ ഭരതൻ സംവിധാനം ചെയ്ത പാഥേയം എന്ന ചിത്രത്തിലൂടെയാണ് ചിപ്പി തൻ്റെ സിനിമാ അരങ്ങേറ്റം നടത്തിയത്. പിന്നീട് 1995ൽ മോഹൻലാൽ നായകനായ സ്ഫടികം എന്ന സിനിമയിൽ ആടു തോമയുടെ സഹോദരിയായും താരം വേഷമണിഞ്ഞിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും ചിപ്പി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

നല്ലൊരു ദൈവഭക്ത കൂടിയാണ് താരം. എല്ലാവർഷവും മുടങ്ങാതെ പ്രിയതാരം ആറ്റുകാൽ പൊങ്കാല നടത്താറുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാകാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗുരുവായൂർ അമ്പലത്തിൽ നടി മേനകയോടൊപ്പം തൊഴാൻ എത്തിയിരിക്കുകയാണ് പ്രിയ താരം. മേനകയും ഒരുകാലത്ത് സിനിമാലോകത്ത് സജീവ സാന്നിധ്യമായിരുന്നു.

പഴയകാല സിനിമകൾ എടുത്തു നോക്കുമ്പോൾ അതിൽ എടുത്തു പറയേണ്ട രണ്ടു പേരുകളാണ് ചിപ്പിയും മേനകയും. സെറ്റ് സാരിയിൽ അതിമനോഹരിയായിട്ടാണ് കണ്ണനെ കാണാൻ ചിപ്പി എത്തിയിരിക്കുന്നത്. നിറഞ്ഞ കൃഷ്ണഭക്തിയോടെ ഇരുവരെയും കാണാൻ തന്നെ നിറഞ്ഞ ഐശ്വര്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെടുന്ന ഇവരുടെ ഈ പുതിയ വീഡിയോയുടെ താഴെ നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്.