എല്ലാം മകന്റെ ഭാഗ്യം.!! പുതിയ വാഹനം സ്വന്തമാക്കി രാജേഷും ചിന്നുവും; ദ്രിയാഷ് മോന് ശേഷം പുതിയ അതിഥിയെ വരവേറ്റ് താരങ്ങൾ.!! | Chinnu Rajesh New Car

Chinnu Rajesh New Car : ക്യൂട്ട് വീഡിയോകൾ കൊണ്ട് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരങ്ങളാണ് രാജേഷും ചിന്നുവും. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു മില്യണിലധികം ആരാധകരെയാണ് ഇവർ സമ്പാദിച്ചത്. സോഷ്യൽ മീഡിയയിലെ മികച്ച പ്രകടനത്തിലൂടെ സിനിമ അഭിനയത്തിലേക്ക് കാലെടുത്തു വച്ച ഇവരുടെ ചിത്രമായിരുന്നു ഷോലെ ദി സ്ക്രാപ് ഷോപ്പ്.

സിനിമയിലും ജോഡികളായാണ് രണ്ടു പേരും എത്തുന്നത്. പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ച ഇവരെ വീട്ടുകാർ പിന്നീട് സ്വീകരിച്ചിരുന്നു. പിന്നീട് സന്തോഷകരമായി കുടുംബ ജീവിതം നയിച്ച ഇവർ റിയാലിറ്റി ഷോകളിലും, കണ്ണൻദേവൻ്റെ പരസ്യത്രത്തിലും വേഷമിട്ടു. ഈ കഴിഞ്ഞ സെപ്തംബറിലായിരുന്നു രാജേഷിനും ചിന്നുവിനും ഒരു ആൺകുഞ്ഞ് പിറന്നത്.

ചിന്നുവിൻ്റെ പ്രസവകാലത്തെ വിശേഷവുമായി ഇവർ എപ്പോഴും എത്താറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലെ ഒരു അതിഥിയെ പരിചയപ്പെടുത്തിയാണ് പ്രേക്ഷകർക്ക് മുൻപിൽ രണ്ടു പേരും എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ കാർ വന്ന വിശേഷം പങ്കുവച്ചിരിക്കുന്നത്.

കാർ വാങ്ങിയ ശേഷം അമ്പലത്തിൽ പോയി പൂജചെയ്യുകയും, അതിൻ്റെ വിശേഷവുമൊക്കെ അവർ വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. വളരെ കാലമായിട്ടുള്ള സ്വപ്നമായിരുന്നുവെന്നും, അതാണ് നടന്നിരിക്കുന്നതെന്നും പറയുകയാണ് രാജേഷ്. മകൻ യാഷിനെയും കുടുംബത്തെയും കൂട്ടിയാണ് അവർ കാർ വാങ്ങാൻ പോയത്. മകൻ്റെ കൈ കൊണ്ട് തന്നെ താക്കോൽ വാങ്ങിയ ശേഷം കേക്ക് മുറിച്ച ശേഷം, കാറിൽ കയറി പോവുകയും ചെയ്തു.