പ്രസവത്തിന് ദിവസങ്ങൾ മാത്രം; നിറവയറിൽ റാമ്പ് വാക്കും മൂവി പ്രൊമോഷനും, കുഞ്ഞു വാവയുടെ സുഖവിവരം തിരക്കി ആസിഫ് ഇക്ക.!! | Amala Paul Latest Video Viral

Amala Paul Latest Video Viral : തന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷത്തിലേക്ക് കടക്കുകയാണ് നടി അമല പോൾ. ഇപ്പോൾ അമ്മയാവുന്നതിന്റെ തയ്യാറെടുപ്പിലാണ് അമല പോൾ. പൂർണ ഗർഭിണിയായ അമല കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കുവെച്ചിരുന്നു. ഒരു ഇന്ത്യൻ പ്രണയകഥയിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഡാൻസ് ചെയ്ത അമല പോളിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഇപ്പോൾ ഇതാ പൂർണ ഗർഭിണിയായിരിക്കെ റാമ്പ് വാക്കിൽ ചുവടുവെക്കുന്ന അമലയെയാണ് കാണാൻ സാധിക്കുന്നത്. തന്റെ ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഹിറ്റായി മാറിയിരിക്കുകയാണ്. കൊച്ചിയിൽ ഗർഭിണികൾക്ക് വേണ്ടി പങ്കെടുത്ത ഫാഷൺ ഷോയിലാണ് അമല പങ്കെടുത്തത്. വെള്ള ഗൗണിൽ അതിസുന്ദരിയായിട്ടാണ് താരം എത്തിയിരുന്നത്. അമ്മയും ഭർത്താവും കൂടെയുണ്ടായിരുന്നു.

ഈ നിമിഷങ്ങൾ തനിക്ക് വിശ്വസിക്കാൻ സാധിക്കില്ലെന്നും തന്റെ കരീയർ തുടങ്ങുന്നത് മോഡലായിട്ടാണെന്നും അമല വേദിയിൽ തുറന്നു പറഞ്ഞിരുന്നു. സ്ത്രീ എന്ന നിലയിൽ ഏറ്റവും മനോഹരമായ സന്ദർഭത്തിലാണ് താരം ഇപ്പോൾ നിൽക്കുന്നതും, ഗർഭിണികളയായ സസ്ത്രീകളെ ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നത് മറ്റ് ഗർഭിണികൾക്കാണെന്നും താരം കൂട്ടിചേർത്തു.

ഒരു കുട്ടി അല്ലെങ്കിൽ പ്രസവം എന്നത് നമ്മളുടെ ജീവിതത്തിലേക്കുള്ള കൂട്ടിചേർക്കലാണ്. ഒരിക്കലും ജീവിതത്തിൽ പരിമിതിയായി മാറരുത്. അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള തുടക്കമാണിത്. അതിൽ നമ്മൾ സ്വയം സ്നേഹിക്കുകയും പ്രചോദനം ചെയ്യുകയും വേണമെന്ന് അമല പോൾ വേദിയിൽ നിന്ന് സംസാരിച്ചു. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ നിമിഷ നേരം കൊണ്ടാണ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധി ആരാധകരാണ് ലൈക്സം, കമന്റ്സം പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയത്.