രണ്ടാം പിറന്നാളിന് ശേഷം സ്‌കൂളിലേക്ക്, അയാൻ ആദ്യ സ്‌കൂൾ ദിനം, സന്തോഷം പങ്കുവെച്ച് ചന്ദ്രയും ടോഷും.!! | Chandra Lakshman Tosh Christy Son Baby Ayaan To School

Chandra Lakshman Tosh Christy Baby To School : മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സ്ക്രീനിലൂടെ ഇരുവരും സുപരിചിതരാണെങ്കിലും ഇവരുടെ വിവാഹ വാർത്ത ആരാധകർക്ക് ഒരു സർപ്രൈസ് തന്നെ ആയിരുന്നു. സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്ത സ്വന്തം സുജാത എന്ന സീരിലിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ആദം എന്ന കഥാപാത്രത്തെയാണ് ടോഷ് ക്രിസ്റ്റി സീരിയലിൽ അവതരിപ്പിച്ചത്.

സീരിയലിൽ ടൈറ്റിൽ റോൾ ചെയ്തത് ചന്ദ്ര ലക്ഷ്മൺ ആയിരുന്നു.വിവാഹ ശേഷവും താരം അഭിനയം തുടർന്നു.ഗർഭിണി ആയ ശേഷവും ഒമ്പതര മാസത്തോളം താരം ഇതേ സീരിയലിൽ തുടരുകയും ചെയ്തു.ഹെവി ഫൈറ്റ് സീനുകൾ ഉൾപ്പെടെ താരം ഗർഭവസ്ഥയിൽ ചെയ്തിരുന്നു.മനസ്സെല്ലാമെന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ ആദ്യമായി സിനിമ മേഖലയിലേക്ക് കടന്ന് വന്നത്.

സ്റ്റോപ്പ്‌ വയലൻസ് ആയിരുന്നു ചന്ദ്രയുടെ ആദ്യ മലയാള ചിത്രം. പിന്നീട് ചക്രം, കല്യാണ കുറിമാനം, കാക്കി തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ താരം അഭിനയിച്ചു.സഹസ്രം ആണ് ടോഷ് ക്രിസ്റ്റിയുടെ ആദ്യ മലയാള ചിത്രം. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം താരങ്ങൾപങ്ക് വെയ്ക്കാറുണ്ട്. ഇപ്പോൾ മകന്റെ ജീവിതത്തിലെ പ്രധാന കാര്യം സംഭവിച്ച സന്തോഷം അറിയിക്കുകയാണ് ഇരുവരും.

അയാൻ സ്കൂളിലേക്ക് പോകുന്ന സന്തോഷം ഒരു ചെറിയ വീഡിയോയിൽ കൂടിയാണ് ഇഷ്ട ജോഡി ഷെയർ ചെയ്തത്. അയാൻ വളരെ സന്തോഷത്തോടെ സ്കൂളിലേക്ക് പോകുന്നതും കുട്ടികൾക്ക് ഒപ്പം ആവേശത്തോടെ കളിക്കുന്നതും എല്ലാം വീഡിയോയിൽ കാണാൻ കഴിയും. കൂടാതെ അയാൻ മുഖത്തെ ആകാംക്ഷയും സന്തോഷവും വീഡിയോയിൽ നിന്നും വ്യക്തമാണ്. ആഴ്ചകൾ മുൻപാണ് അയാൻ രണ്ടാം പിറന്നാൾ ആഘോഷമാക്കി മാറ്റിയത്.