സിബിഐ 5 ദി ബ്രെയിന്‍ ചിത്രത്തിന്റെ ഹിഡൻ തെളിവുകൾ പുറത്ത്… | CBI 5 The Brain Movie Hidden Details
CBI 5 The Brain Movie Hidden Details : മമ്മൂട്ടി പ്രധാന കഥാപാത്രമാക്കി എസ്.എന്‍ സ്വാമി തിരക്കഥ എഴുതി കെ. മധു സംവിധാനം നിർവഹിച്ച ചിത്രമാണ് സിബി ഐ 5 ബ്രെയിന്‍. ചിത്രത്തിന്റെ ടിസർ പുറത്തുവിട്ടതോടെ വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സിബി ഐ അഞ്ചിലും കേസന്വേഷണം തന്നെ ആയതിനാൽ ടീസറിനെ വെച്ച് കൊണ്ട് സിനിമയെക്കുറിച്ചുള്ള പല ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നുകഴിഞ്ഞു. അത്തരത്തിൽ ഒന്നിൽ പറയുന്നത് ഇങ്ങനെയാണ്.
ടീസറിന്റെ തുടക്കത്തിൽ തന്നെ ഒരാൾ വളരെ ധൃതിയിൽ എത്തി കതക് തുറക്കുന്നതായാണ് കാണിക്കുന്നത്. വലതുകൈ മാത്രമുപയോഗിച്ച് കീ ഇടുന്നതും കതക് തുറക്കുന്നതും കാണിക്കുന്നതിൽ നിന്നും ഇടതു കൈക്കു പരിക്കു പറ്റിയ ആളാണന്നു മനസ്സിലാവുന്നുണ്ട്. അതിനൊപ്പം തന്നെ ടീസർ ഇടതു കൈക്ക് പരിക്ക് പറ്റിയ ഒരു പോലീസുകാരനെയും കാണിക്കുന്നുണ്ട്. ഈ പോലീസുകാരൻ തന്നെയാകാം കതക് തുറക്കാൻ ശ്രമിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാവുന്നുണ്ട്.

ഒന്നുകിൽ ആരെയെങ്കിലും കണ്ട് ഭയന്നിട്ടോ അല്ലെകിൽ പ്രാണൻ രക്ഷാർത്ഥമോ ആവാം അയാൾ കതക് തുറക്കുന്നത് എന്നത് വ്യക്തമാണ്. ഇതാണ് ഒന്നാമത്തെ കണ്ടെത്തൽ ആയി വീഡിയോയിൽ കൊടുത്തിട്ടുള്ളത്. രണ്ടാമതായി ആരോ ഒരാൾ ഒരു ഫയൽ തപ്പുന്നതായി കാണിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഒരു ഫയൽ ഡിവൈസ് പി സത്യദാസിനു മുന്നിൽ കൊണ്ടു വയ്ക്കുന്നതായും കാണിക്കുന്നുണ്ട്. ഫയലിലെ എഴുത്തുകൊണ്ട് തന്നെ രണ്ടു ഫൈലും ഒന്നാണന്ന് വ്യക്തമാകുന്നുണ്ട്. പിന്നീട് ഒരാൾ ഒരു ചെറിയ കാടു പോലുള്ള സ്ഥലത്തുകൂടി നടന്നു പോകുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്. കാടിന്റെ അറ്റാതായി ഒരു മതിലും അയാൾ ആ മതിലിലേക്ക് നോക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
പിന്നീട് ഇതേ കാടു പോലുള്ള സ്ഥലത്തു പോലീസ് വേഷത്തിൽ സന്തോഷ് കീഴറ്റൂർ നിൽക്കുന്നതാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു പ്രദേശത്തകാം ഈ സിനിമയിലെ കൊലപാതകം നടന്നിട്ടുണ്ടാകുക. മമ്മൂട്ടിക്കൊപ്പം അഞ്ചാം പതിപ്പില്‍ മുകേഷ്, ജഗതി, രണ്‍ജി പണിക്കര്‍, അനൂപ് മേനോന്, സായികുമാര്‍, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്, അന്‍സിബ ഹസന്, മാളവിക മേനോന്, മാളവിക നായര്‍, സ്വാസിക തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. vedio credit : Movie Mania Malayalam