വരനില്ല വധു മാത്രം.!! എനിക്കും മണവാട്ടി ആകണം; ഒരിക്കലും നടക്കാത്ത സ്വപ്നത്തിന്റെ സാക്ഷാത്കാരവുമായി സ്റ്റെഫി തോമസ്.!! | Cancer Survivor Steffy Thomas Wedding Photoshoot Latest Entertainment News Viral

Cancer Survivor Steffy Thomas Wedding Photoshoot Latest Entertainment News Viral : സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഒരു വിവാഹ ഫോട്ടോ ഷൂട്ട് ആണ്. ചിത്രത്തിൽ വരനില്ല വധു മാത്രം. വധുവിന്റെ പേര് സ്റ്റെഫി തോമസ്. വെള്ള ഗൗണിൽ നിറഞ്ഞ പുഞ്ചിരിയുമായി ഒരു മാലാഖ. ഇതിനെ വെറുമൊരു ഫോട്ടോയായി തള്ളിക്കളയാൻ സാധിക്കില്ല. ഇത് സ്റ്റെഫിയുടെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. ഈ സ്വപ്നത്തിന് ചിറകുകൾ നൽകിയത് സ്റ്റെഫിയുടെ സുഹൃത്തും.

ചിത്രത്തിലുള്ള കുട്ടിക്ക് പറയാൻ ഒരുപാട് കഥകളുണ്ട്. അതിൽ സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥകൾക്ക് വീര്യമേറും. ഈ ചിത്രത്തിലേക്ക് ചെറിയ ദൂരം അല്ല ഉള്ളത്. 2014 ൽ 23 വയസ്സുള്ളപ്പോഴാണ് കോട്ടയം കറുകച്ചാൽ സ്വദേശിയായ സ്റ്റെഫി തോമസ് ക്യാൻസർ ബാധ്യതയാണ് എന്ന് തിരിച്ചറിയുന്നത്. തന്നെ ഓവറിയിലുള്ള ക്യാൻസർ കാരണം ഗർഭപാത്രം സ്റ്റഫിക്ക് എടുത്തു മാറ്റേണ്ടിവന്നു.

അന്ന് അസുഖം പൂർണ്ണമായും ഭേദമായി എന്ന് കരുതി നിരവധി വിവാഹാലോചനകൾ വരികയും എന്നാൽ വിവാഹത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ക്യാൻസർ വീണ്ടും സ്റ്റഫിയെ കീഴടക്കുകയും ചെയ്യുന്നു. ഈ രോഗത്തിൽ നിന്നും മുക്തയാകാൻ സാധിക്കില്ല എന്ന തിരിച്ചറിവിൽ നിന്നും സ്റ്റെഫി തന്റെ കല്യാണം എന്ന മോഹം ഉപേക്ഷിക്കുകയായിരുന്നു. 2019 അസുഖബാധിതയായപ്പോൾ തുടങ്ങിയ കീമോതെറാപ്പി ഇപ്പോഴും സ്റ്റഫി തുടർന്നു പോരുന്നു. വിവാഹമെന്ന ആഗ്രഹം മുടങ്ങിയപ്പോഴും വധുവകാനുള്ള സ്റ്റെഫിയുടെ ആഗ്രഹം അവളെ വിട്ടു പോയിരുന്നില്ല.

എന്നാൽ ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ വച്ച് പരിചയപ്പെട്ട ബിനു എന്ന ഫോട്ടോഗ്രാഫറാണ് ഇപ്പോൾ കാണുന്ന സ്റ്റെഫിയുടെ ചിത്രങ്ങളുടെ പിന്നിൽ. കോവിഡ്കാലം ഈ ആഗ്രഹത്തെ കുറച്ചൊന്നു വൈകിപ്പിച്ചു എങ്കിലും ഇപ്പോൾ സ്റ്റഫിയുടെ ആഗ്രഹം നടന്നിരിക്കുകയാണ്. സ്റ്റെഫിയുടെ ആഗ്രഹ പ്രകാരം തന്നെയാണ് ഫോട്ടോഷൂട്ടിന്റെ തീമും സെറ്റ് ചെയ്തിരുന്നത്. ഈ ഫോട്ടോഷൂട്ടിലൂടെ തന്റെ ആഗ്രഹം മാത്രമല്ല, തനിക്കെതിരെ പലതും പറഞ്ഞ ലോകത്തോടുള്ള ഒരു മറുപടി കൂടിയാണ് സ്റ്റെഫി നൽകിയിരിക്കുന്നത്.