രാവിലെ ചൂട് കട്ടനൊപ്പം ഇതു മാത്രം മതി.. ആർക്കും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ നല്ല കിടിലൻ ബ്രേക്ക് ഫാസ്റ്റ് 😋😋

രാവിലെ ചൂട് ചായക്കൊപ്പം കഴിക്കാൻ പറ്റിയ നല്ല ആർക്കും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ടേസ്റ്റി റെസിപിയാണിത്. രാവിലത്തെ ചായക്ക് മാത്രമല്ല നാലുമണിപലഹാരമായും കഴിക്കാൻ പറ്റിയ ഒരു വിഭവം. എല്ലാവരും ട്രൈ ചെയ്തു നോക്കൂ.

  • മുട്ട – 3
  • ബ്രഡ് sliced – 9 -10
  • സവാള -2 ഇഞ്ചി, വെളുത്തുള്ളി
  • പച്ചമുളക്
  • കുരുമുളക്പൊടി – 3/ 4 tsp
  • മല്ലിപൊടി – 1/ 2 tsp
  • മുളക്പൊടി – 1 tsp
  • മഞ്ഞൾപൊടി – 3/ 4
  • ഉപ്പ്
  • പാൽ

വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചേർക്കുക. സവാള വഴറ്റിയിട്ട് അതിലേക്ക് മല്ലിപൊടി, മുളക് പൊടി, മഞ്ഞൾ പൊടി ,മീറ്റ് മസാല ഇവ ചേർത്ത് നന്നായി വഴറ്റുക. പുഴുങ്ങിയ മുട്ട ചെറുതായി കഷ്ണങ്ങളാക്കി ഈ മസാലയിലേക്ക് ഇടുക.

ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചെടുത്ത് ഉപ്പും കുരുമുളകും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് പാൽ ചേർക്കണം. ഒരു നോൺ സ്റ്റിക് പാത്രം എടുത്ത് അതിലേക്ക് ഓയിൽ ഒഴിക്കുക. ബ്രെഡ് മുട്ടയിൽ മുക്കിയതിന് ശേഷംപത്രത്തിൽ വെക്കുക. ഇതിനു മുകളിൽ മസാല വെച്ച് വേവിച്ചെടുക്കുക. എല്ലാവര്ക്കും ഇഷ്ടമാവുമെന്ന് വിചാരിക്കുന്നു. credit : Fathimas Curry World

നാടൻ കേരള സ്റ്റൈൽ മട്ടൺ സൂപ്പ് :