നായക കഥാപാത്രങ്ങളെക്കാൾ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ഈ നടൻ ആരാണെന്ന് മനസ്സിലായോ?… | Bollywood Actor Childhood Photo Goes Viral Malayalam

Bollywood Actor Childhood Photo Goes Viral Malayalam : ചലച്ചിത്ര താരങ്ങളുടെ വ്യക്തി ജീവിത വിശേഷങ്ങൾ അറിയുവാൻ എപ്പോഴും ആരാധകർക്ക് വളരെ താല്പര്യമുള്ള ഒരു കാര്യമാണ്. അതുപോലെതന്നെ തങ്ങൾ ഏറെ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നടി നടന്മാരുടെ പഴയകാല ചിത്രങ്ങൾ കാണുന്നതും ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇന്റർനെറ്റ് ലോകത്ത് സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ തരംഗമായി കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഒരു ബോളിവുഡ് നടന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പഴയകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്.

മോഡൽ ആയാണ് ഈ താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട്, 2001-ൽ സിനിമയിൽ അരങ്ങേറ്റം. 2001-ൽ രാജീവ് റായ് സംവിധാനം ചെയ്ത ‘പ്യാർ ഇഷ്‌ക് ഓർ മൊഹബത്’ എന്ന സിനിമയിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ച നടൻ അർജുൻ രാംപാലിന്റെ പഴയകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ‘പ്യാർ ഇഷ്‌ക് ഓർ മൊഹബത്’ എന്ന സിനിമയിൽ സുനിൽ ഷെട്ടി, അഫ്തബ് ശിവ്ദാസനി എന്നിവർക്കൊപ്പം കേന്ദ്ര കഥാപാത്രത്തിൽ എത്തിയ അർജുൻ രാംപാൽ, 2001-ലെ മികച്ച മെയിൽ ഡെബ്യൂട്ടിനുള്ള ഫിലിം ഫെയർ അവാർഡ് നേടുകയും ചെയ്തു.

പിന്നീട്, ‘മോക്ഷ’, ‘ദീവാനാപൻ’ തുടങ്ങിയ സിനിമകളിലും നായകവേഷം കൈകാര്യം ചെയ്ത അർജുൻ രാംപാൽ, അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ‘ആംഖേൻ’ എന്ന സിനിമയിൽ പ്രതിനായകന്റെ വേഷത്തിൽ എത്തിയതിനുശേഷം ആണ് ബോളിവുഡ് പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്. 2022-ൽ പുറത്തിറങ്ങിയ ‘ദാകഡ്’ എന്ന സിനിമയിലൂടെയാണ് അവസാനമായി അർജുൻ രാംപാൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ക്രാക്, നാസ്റ്റിക്, ദി ബാറ്റിൽ ഓഫ് ഭിമ കൊറേകൺ തുടങ്ങിയ നിരവധി സിനിമകളാണ് അർജൻ രാംപാലിന്റെതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.

ബിഗ് സ്ക്രീനിന് പുറമേ ടെലിവിഷൻ രംഗത്തും അർജുൻ രാംപാൽ സജീവമായിരുന്നു. ടെലിവിഷൻ ഷോകളിൽ ഹോസ്റ്റ് ആയും, ജഡ്ജ് ആയുമെല്ലാം അർജുൻ രാംപാൽ പ്രത്യക്ഷപ്പെട്ടിരുന്നു. ദി ഫൈനൽ കോൾ, ലണ്ടൻ ഫയൽസ് എന്നീ ഇന്ത്യൻ വെബ് സീരീസുകളിലും അർജുൻ രാംപാൽ വേഷമിട്ടിട്ടുണ്ട്. നായക കഥാപാത്രങ്ങളിലും, പ്രതിനായക കഥാപാത്രങ്ങളിലും തിളങ്ങിയ അർജുൻ രാംപാലിനെ ബോളിവുഡ് പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്.

Rate this post