കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി ഉടൻ എത്തുന്നു.!! ഇവനെ ഇനി വാങ്ങാതെ തരമില്ല; അടുത്ത ലക്ഷ്വറി വാഹനം സ്വന്തമാക്കാൻ ബഷീറും കുടുംബവും.!! | BMW M4 Vangichaalo Basheer Bashi

BMW M4 Vangichaalo Basheer Bashi : മോഡലിങ്ങും ബിസിനസും ഒക്കെയായി സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന ബഷീർ ബാഷിയെ മലയാളികൾ അടുത്തറിയുന്നത് ബിഗ് ബോസ് എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ റിയാലിറ്റി ഷോയിലൂടെയാണ്. ഷോയിൽ എത്തിയതോടെയാണ് താരത്തെ ആളുകൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. തനിക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്ന വിവരം ആളുകളെ അറിയിച്ചതോടെയാണ് ബഷീർ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

തുടർന്ന് നിരവധി തരത്തിലുള്ള സൈബർ ആ ക്രമണം താരത്തിന് ബിഗ് ബോസ് ഹൗസിന് പുറത്തുവന്നപ്പോൾ നേരിടേണ്ടതായി വന്നു. എല്ലാം വെറും ഷോ ആണെന്ന് പറഞ്ഞവർക്ക് മുന്നിൽ തന്റെ വ്യക്തി ജീവിതം വെളിപ്പെടുത്തിക്കൊണ്ട് ബഷീർ പലപ്പോഴും എത്തിയിട്ടുമുണ്ട്. ഇന്ന് ബഷീറിനെ പോലെ തന്നെ ബഷീറിൻറെ ഭാര്യമാരും മക്കളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ആറുമാസം പ്രായമുള്ള കുഞ്ഞിനു പോലും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടെന്നതു തന്നെ താരത്തിന് സോഷ്യൽ മീഡിയയിലുള്ള സ്വാധീനം എത്രത്തോളം ഉണ്ടെന്ന് വെളിപ്പെടുത്തുന്നതിന് ഉദാഹരണമാണ്.

വീട്ടുവിശേഷങ്ങളും മറ്റും ഓരോ താരങ്ങളും അവരവരുടെ യൂട്യൂബ് ചാനലുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും കൂടുതൽ വീഡിയോ പോസ്റ്റ് ചെയ്യുന്നതിൽ ഉൾപ്പെടെ സജീവമായി ഇടപെടുന്നത് ബഷീറിൻറെ രണ്ടാം ഭാര്യയായ മഷുറയാണ്. എന്നാൽ ഇപ്പോൾ മകനായ ഇബ്രുവിനെ നോക്കുവാനുള്ള തിരക്കുകൾ മൂലം യൂട്യൂബ് ചാനലിൽ മഷൂറയും അത്ര സജീവമല്ല അല്പം വൈകിയാണെങ്കിലും തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളിലും ആരാധകരിലേക്ക് എത്തിക്കുന്ന ഇവർ ഇപ്പോൾ തങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ സന്തോഷവുമായി എത്തിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം ഒരു ദിവസം പുറത്തു ചെലവഴിച്ചതിന്റെ വിശേഷങ്ങളോടൊപ്പം ആണ് കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി വരാൻ പോകുന്നതിന്റെ സന്തോഷവും താരങ്ങൾ അറിയിച്ചത്.

ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ പോയതും പിന്നെ കാറിൻറെ ഷോറൂമിലെത്തി ഒന്നരക്കോടിയുടെ വാഹനം സ്വന്തമാക്കാൻ താല്പര്യപ്പെടുന്നതിന്റെ വിശേഷവും ഒക്കെ വീഡിയോയിൽ കാണാം. ഒന്നരക്കോടി വില വരുന്ന ബിഎംഡബ്ലിയു എം4 സീരിസുമായി ഒന്നിച്ചുനിൽക്കുന്ന ബഷീറിൻറെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വൈറലായി കഴിഞ്ഞു. ബിഎംഡബ്ലിയു എം4 കാറിന്റെ ഭംഗി ആസ്വദിക്കാൻ വേണ്ടി ഷോറൂമിലേക്ക് എത്തിയതാണ് ബഷീറും കുടുംബവും. എക്സൈറ്റായി കയറിയതാണെന്നും എന്നാൽ ഇത് വാങ്ങാതെ ഇനി തങ്ങൾക്ക് രക്ഷയില്ലെന്നും ആണ് ഇവർ പറയുന്നത്. നമ്മൾക്ക് ഇത് വാങ്ങണോ എന്ന് ബഷീർ ചോദിക്കുമ്പോൾ മകൻ സൈഗു വേണമെന്നാണ് പറയുന്നത്. ഈ വണ്ടി എന്തായാലും വാങ്ങണമെന്നും മനസ്സ് വല്ലാതെ ആയി ഞങ്ങൾ ഭ്രാന്തമായി ഇഷ്ടപ്പെട്ടു പോയി എടുക്കാൻ വേണ്ടി നിങ്ങൾ ദുആ ചെയ്യണം എന്നും വീഡിയോയിലൂടെ ബഷീറും കുടുംബവും പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബഷീർ തൻറെ ഇൻസ്റ്റാഗ്രാം പേജ് ബിഎംഡബ്ലിയു എം4 കാറിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.