ഇത് ശരിക്കും ഉഗ്രൻ സർപ്രൈസായി പോയി!! മഞ്ഞിൻ താഴ്‌വരയിൽ നിന്നും സന്തോഷ വാർത്തയുമായി താര ദമ്പതികൾ… | Biju Menon And Samyuktha Varma Celebrating New Year Viral Malayalam

Biju Menon And Samyuktha Varma Celebrating New Year Viral Malayalam : മലയാളത്തിലെ ഏറ്റവും മികച്ച താര ദമ്പതിമാര്‍ എന്ന് അറിയപ്പെടുന്നവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വളരെ കുറച്ച് നാളുകള്‍ കൊണ്ട് മലയാള സിനിമയില്‍ തിളങ്ങിയ സംയുക്തയെ പെട്ടെന്ന് വളച്ചെടുത്ത് വിവാഹം കഴിച്ചെന്ന തരത്തിലുള്ള വിമര്‍ശനം മുന്‍പ് നടൻ ബിജു മേനോന് ലഭിച്ചിരുന്നു. എന്നാല്‍ ദമ്പതിമാർ എന്ന നിലയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി മുന്നോട്ട് പോവുകയാണ് ഈ താരങ്ങൾ ഇപ്പോൾ. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ബിജുമേനോൻ.

താരം തന്റെ സമൂഹ മാധ്യമങ്ങളിൽ തന്റെ യാത്രകളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. സംയുക്തയോടൊത്ത് അവധി ആഘോഷിക്കുകയാണ് നടൻ ബിജുമേനോൻ ഇപ്പോൾ. മഞ്ഞ് മൂടിയ പ്രദേശത്ത് ബിജുമേനോന്റെ കൈപിടിച്ചു നിൽക്കുന്ന ചിത്രങ്ങൽ പങ്കുവെച്ചത് മുൻപ് വൈറൽ ആയിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിന്ന് മാറി നിന്ന സംയുക്ത ഇപ്പോൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എത്തിയിരിക്കുകയാണ്. നിരവധി പോസ്റ്റുകൾ ആണ് സംയുക്ത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം ആരാധകർക്ക് ന്യൂ ഇയർ ആശംസകളുമായി ആണ് താരം ഇൻസ്റ്റാഗ്രാമിലൂടെ എത്തിയത്. വിഷിങ് എ ഹെൽത്തി ഹാപ്പി ആൻഡ്‌ പ്രോസ്‌പെറസ് ന്യൂ ഇയർ ടു ഓൾ ഓഫ് യൂ എന്നാണ് ചിത്രത്തിന് സംയുക്ത ക്യാപ്‌ഷൻ നൽകിയത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വയറൽ ആവുന്നത് സംയുക്ത പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആണ്. ബിജുമേനോനും സംയുക്തയും സെൽഫി എടുക്കുന്ന മനോഹരമായ ചിത്രം ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഓപ്പൺ ചെയ്ത് വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ വലിയ ആരാധകരെ നേടി എടുത്ത സംയുക്ത ഇപ്പോൾ നിരവധി ചിത്രങ്ങളുമായി ആരാധകർക്ക് മുന്നിൽ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ റീൽ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ബിജു മേനോനോനോടൊത്ത് അവധി ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ കോർത്തിണക്കിയാണ് താരം വീഡിയോ പങ്കുവെച്ചത്. താരം മഞ്ഞിൽ കളിക്കുന്നതും മറ്റും ഈ വിഡിയോയിൽ കാണാം.

4/5 - (1 vote)