എന്റമ്മോ ഒരേ പൊളി.!! ബിജു കുട്ടനും മോളും പൊളിച്ചടക്കുന്നത് കണ്ടോ.!? കിടുക്കാച്ചി ജെമിനി ഡാൻസുമായി അപ്പനും മോളും.!! | Biju Kuttan Dance With Daughter malayalam

Biju Kuttan Dance With Daughter malayalam : ഹാസ്യ കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ ഒരു നില ഉറപ്പിച്ച താരമാണ് ബിജുക്കുട്ടൻ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിൽ നിറഞ്ഞുനിന്ന താരം സിനിമയെക്കാൾ അധികം ശ്രദ്ധിക്കപ്പെട്ടത് റിയാലിറ്റി ഷോയിലെ ജഡ്ജായി എത്തിയ ശേഷമാണ്.

വേറിട്ട ശബ്ദവും അവതരണവും എന്നും ബിജുക്കുട്ടനെ മറ്റു ഹാസ്യ താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കി നിർത്തുന്നുണ്ട്. കോമഡി റിയാലിറ്റി ഷോകൾ ആയ കോമഡി ഉത്സവം, സ്റ്റാർ മാജിക്, കോമഡി സ്റ്റാർസ് തുടങ്ങിയ റിയാലിറ്റി ഷോകളിൽ സജീവസാന്നിധ്യമായി പലപ്പോഴും ബിജുക്കുട്ടനെ കാണാറുണ്ട്. എന്നാൽ ഇതിനൊക്കെ അപ്പുറം താനൊരു നടൻ മാത്രമല്ല നല്ല ഒരു ഡാൻസർ കൂടിയാണെന്ന് തെളിയിക്കുകയാണ് ബിജുക്കുട്ടൻ.

നിരവധി റീൽസ് വീഡിയോകൾ ഇതിനോടകം തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് തന്നിലെ നർത്തകനെ ബിജുക്കുട്ടൻ മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. മകൾക്കൊപ്പം ചെയ്യുന്ന ഡാൻസ് വീഡിയോകളാണ് ബിജുക്കുട്ടൻ അടിക്കടി ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യുന്നത്. അപ്പനും മോളും പൊളി എന്ന് പറഞ്ഞുകൊണ്ട് പലരും കമന്റുകളുമായി എത്തുമ്പോൾ തന്നെ ഇത്രയും വലിയ ഒരു മകൾ ബിജുക്കുട്ടന് ഉണ്ടോ എന്ന സംശയവും നിരവധി പേർ ഉന്നയിക്കുന്നുണ്ട്.

ജെമിനി എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഏറ്റവും ഒടുവിലായി അച്ഛനും മകളും ചുവടു വച്ചിരിക്കുന്നത്. വളരെയധികം മികവോടെ ബിജുകുട്ടൻ ഡാൻസ് ചെയ്യുന്നത് ആരും നോക്കിയിരുന്നു പോകും. ഡാൻസിനെ പ്രശംസിച്ചുകൊണ്ട് കമന്റുകൾ ഒരുപാട് വീഡിയോയ്ക്ക് താഴെ ഉയരുന്നുണ്ട്. വളരെ ഫാസ്റ്റ് ആയി മകൾക്കൊപ്പം പിടിച്ചു നിൽക്കുവാൻ ബിജുക്കുട്ടൻ ശ്രമിക്കുന്നുണ്ട്. ഒരു ചുവടു പോലും തെറ്റാതെയാണ് ബിജുക്കുട്ടനും മകളും ചുവടു വച്ചിരിക്കുന്നത്.