ബുള്ളറ്റിനൊപ്പം കിടുക്കാച്ചി ഡാൻസുമായി ബിജുകുട്ടനും മകളും; വീഡിയോ പങ്കുവെച്ച് അജു വർഗ്ഗീസ് പറഞ്ഞത് കേട്ടോ… | Biju Kuttan And Daughter Viral Bullet Dance

Biju Kuttan And Daughter Viral Bullet Dance Malayalam : മലയാള സിനിമാ ലോകത്ത് ഹാസ്യനടനായും സഹനടനായും പ്രേക്ഷകരെ കുടു കുടാ ചിരിപ്പിച്ച അഭിനേതാക്കളിൽ ഒരാളാണല്ലോ ബിജുക്കുട്ടൻ.” പോത്തൻ വാവ” എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയ കൊമേഡിയനായി മാറുകയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലും മറ്റും അതിഥിയായി ജഡ്ജിയായും തിളങ്ങുന്ന താരം മലയാള സിനിമാ ലോകത്തും സജീവ സാന്നിധ്യമാണ്.

മാത്രമല്ല തന്റെ വിശേഷങ്ങളും മറ്റും സമൂഹ മാധ്യമങ്ങൾ വഴി പലപ്പോഴും പങ്കുവെക്കാറുള്ളതിനാൽ ബിജുക്കുട്ടനും കുടുംബവും പ്രേക്ഷകർക്ക് എപ്പോഴും പ്രിയപ്പെട്ടവരാണ്. എന്നാൽ, ഒരു ഡാൻസ് വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് ബിജു കുട്ടനും മകളും ഇപ്പോൾ. ” ദി വാരിയർ” എന്ന തമിഴ് ചിത്രത്തിലെ വൈറൽ ഗാനങ്ങളിൽ ഒന്നായ ബുള്ളറ്റ് സോങ്ങിന് കിടിലൻ നൃത്തചുവടുകളുമായി ആയിരുന്നു അപ്പനും മകളും എത്തിയിരുന്നത്.

പലരും ഈ ഒരു പാട്ടിന് ചുവടുകളുമായി എത്തിയിരുന്നെങ്കിലും അപ്പന്റെയും മകളുടെയും ഈയൊരു പെർഫോമൻസാണ് തങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പാന്റും ടോപ്പുമായിരുന്നു മകളുടെ വേഷമെങ്കിൽ കറുത്ത മുണ്ടുടുത്ത്‌ കൂളിംഗ് ഗ്ലാസും വെച്ചായിരുന്നു ബിജുക്കുട്ടൻ തകർപ്പൻ പ്രകടനം കാഴ്ച വച്ചിരുന്നത്.

മാത്രമല്ല ഈ ഒരു വീഡിയോ ക്ഷണ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് പ്രേക്ഷകർ കാണുകയും ചെയ്തു. മാത്രമല്ല അജു വർഗീസ്, ടിനി ടോം, ഗിന്നസ് പക്രു എന്നിവരും ഈ ഒരു റീൽസ് വീഡിയോ പങ്കുവെച്ചതോടെ നിരവധി പേരാണ് അച്ഛന്റെയും മകളുടെയും എനർജറ്റിക് ഡാൻസിനെ പ്രശംസിച്ചു കൊണ്ടും അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തുന്നത്.

Rate this post