ആടി തിമിർക്കാൻ മുടിയനും ഉണ്ട്.!! ഉപ്പും മുളകും കുടുംബത്തിൽ നിന്ന് ബിഗ്ഗ്‌ബോസ് വീട്ടിലേക്ക്; നിറഞ്ഞാടി ഋഷി കുമാർ മാസ് എൻട്രി.!! | Bigg Boss Season 6 Contestant Rishi Kumar Life Story

Bigg Boss Season 6 Contestant Rishi Kumar Life Story : ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് ഋഷി. ഋഷി എന്ന് പറഞ്ഞാൽ ഒരുപക്ഷേ പ്രേക്ഷകർക്ക് മനസ്സിലാവാൻ ഇടയില്ല. മുടിയൻ എന്നാണ് പ്രേക്ഷകർക്കിടയിൽ ഇദ്ദേഹം അറിയപ്പെടുന്നത്.

ഒരുപക്ഷേ ഇത് ഋഷിയെ കളിയാക്കി വിളിക്കുന്നത് ഒന്നുമല്ല സ്നേഹത്തോടെ തന്നെയാണ് എല്ലാവരും മുടിയൻ എന്ന് വിളിക്കുന്നത്. ഉപ്പും മുളകും ഒരു ഹാസ്യ ടെലിവിഷൻ പരമ്പരയാണ്. 2015 ഡിസംബർ 14നാണ് ഈ പരമ്പര ടെലികാസ്റ്റ് ചെയ്ത് തുടങ്ങുന്നത്. നിരവധി ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. ആക്ടർ, ഡാൻസ്, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ ഇതിനോടകം തന്നെ ഋഷി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഡി ഫോർ ഡാൻസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായും താരം മത്സരിച്ചിരുന്നു. ഇപ്പോൾ ഇതാ ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസൺ സിക്സിലേക്ക് മത്സരാർത്ഥിയായി എത്തുകയാണ് ഇദ്ദേഹം. ബിഗ് ബോസ് വീട്ടിലെ നാലാമത്തെ മത്സരാർത്ഥിയാണ് മുടിയൻ. ബിഗ്ബോസ് വീട്ടിലെ മറ്റു സഹതാരങ്ങളുടെ ഇദ്ദേഹം എങ്ങനെയാണ് മത്സരിച്ചു ജയിക്കുന്നത് എന്നറിയാൻ പ്രേക്ഷകരും ഇനിമുതൽ ആകാംക്ഷയോടെ കാത്തിരിക്കേണ്ടിവരും.

ബിഗ് ബോസിന്റെ എല്ലാ സീസണുകളിലും ഇതുവരെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചവർക്കാണ് ഒന്നാം സ്ഥാനത്ത് എത്താൻ സാധിച്ചിട്ടുള്ളത്. ഇത്തവണ ബിഗ് ബോസിന്റെ വിജയകിരീടം ആരാണ് ചൂടുക എന്നറിയാൻ ഇനി 100 ദിവസം കാത്തിരിക്കേണ്ടിവരും. സീസൺ സിക്സിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മത്സരാർത്ഥിയായി മുടിയൻ എത്തിയപ്പോൾ പ്രേക്ഷകരും വളരെ ത്രില്ലടിച്ചിരിക്കുകയാണ്. തന്റെ വ്യക്തമായ നിലപാടും കാഴ്ചപ്പാടും പ്രേക്ഷകർക്ക് മുമ്പിൽ വെളിപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള ഒരു മത്സരാർത്ഥി തന്നെയാണ് മുടിയൻ. നിരവധി കമന്റുകളാണ് ഇദ്ദേഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലരും പോസ്റ്റ് ചെയ്യുന്നത്.