ബിഗ്ഗ്‌ബോസ് ചതിച്ചു; ഡോക്ടർ റോബിൻ പുറത്തേക്ക്..!! റോബിന്റെ നിലപാടിനെതിരെ ഹൗസ്‌മേറ്റ്സിന്റെ കൂട്ടപ്രതികരണം… | Bigg Boss Season 4 Today May 2022

Bigg Boss Season 4 Today May 2022 : ബിഗ്ഗ്‌ബോസ് പ്രേക്ഷകരെല്ലാം ഒരു ഞെട്ടലോടെയാണ് ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയമത്സരാർത്ഥി ഡോക്ടർ റോബിന് ഇതെന്ത് പറ്റി? ഡോക്ടർക്ക് റെഡ് കാർഡ് കൊടുത്ത് പുറത്തേക്ക് വിടുകയാണോ? അല്ലെങ്കിലും ജനപ്രീതിയുള്ള മത്സരാർത്ഥികളോട് ഇത്തരത്തിൽ അനീതി കാണിക്കുന്ന പ്രവണത ബിഗ്‌ബോസ് ടീമിന് പണ്ടേ ഉള്ളതാണല്ലോ.. എന്തായാലും ബിഗ്ഗ്‌ബോസ് പ്രേക്ഷകർ ആകെ തകർന്നിരിക്കുകയാണ്.. ഇന്നത്തെ എപ്പിസോഡ് പുറത്തുവരാതെ ആർക്കും സമാധാനം ലഭിക്കില്ല എന്ന് തന്നെ പറയാം..

ഈയാഴ്ച്ചത്തെ വീക്കിലി ടാസ്ക്ക് കൊട്ടാരം ടാസ്ക്ക് ആണെന്ന് വേണം പുതിയ പ്രൊമോയിൽ നിന്ന് മനസിലാക്കാൻ. ടാസ്ക്കിനിടയിൽ കയ്യാങ്കളി നടന്നിട്ടുണ്ട്. ശാരീരികമായ ബലപ്രയോഗം നടന്നു എന്ന പേരിൽ ഡോക്ടർ റോബിന്റെ പേരിൽ ഉടനടി നടപടി എടുത്തു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേ സമയം ഡോക്ടറെ സീക്രട്ട് റൂമിലേക്കാണ് മാറ്റിയിരിക്കുന്നതെന്നും അണിയറയിൽ തീരുമാനം ആകുന്നേവുള്ളൂ എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സീക്രട്ട് റൂമിലുള്ള റോബിൻ മച്ചാനെ ശനിയാഴ്ച്ച മോഹൻലാൽ വന്നിട്ടാകും പറഞ്ഞു വിടുക.

എന്തായാലും റോബിൻ ആരാധകർക്കും ആർമിക്കും ഇത് വലിയൊരു ദുഃഖവാർത്ത തന്നെയായിട്ടുണ്ട്. ഇന്നലത്തെ ഡിബേറ്റ് ടാസ്ക്കിൽ ഡോക്ടർ റോബിൻ ഉറപ്പിച്ച് പറഞ്ഞത് താൻ തന്നെയായിരിക്കും ഇത്തവണ ബിഗ്ഗ്‌ബോസ് കപ്പടിക്കുക എന്നാണ്. പറഞ്ഞത് അറംപറ്റിയോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. റോബിൻ ഷോയിൽ നിന്ന് ഔട്ടായാൽ ബിഗ്‌ബോസ് ഷോ കാണുന്നത് തന്നെ നിർത്തുമെന്നാണ് പ്രേക്ഷകർ പറഞ്ഞു വെക്കുന്നത്. ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ പ്രേക്ഷകരിൽ അധികവും റോബിൻ ഫാൻസ്‌ തന്നെയാണ്.

എന്തായാലും റോബിന് എന്തുപറ്റി എന്നറിയാതെ വലിയ ആധിയിലാണ് ലോകമെമ്പാടുമുള്ള ബിഗ്‌ബോസ് മലയാളം പ്രേക്ഷകർ. ജാസ്മിനെ വിജയിയാക്കാനുള്ള തന്ത്രമാണോ ഇതെന്നും ചിലർ ചോദിക്കുന്നുണ്ട്. ഡോക്ടർക്ക് റെഡ് കാർഡ് കൊടുക്കുന്നത് പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ് എന്നാണ് പ്രേക്ഷകർ പറഞ്ഞു വെക്കുന്നത്. ഷോയിൽ ഇതിനകം ഇത്രയും ജനപ്രീതി നേടിയ മറ്റൊരു മത്സരാർത്ഥി ഇല്ല എന്ന് നിസംശയം പറയാം.