സത്യം മനസ്സിലാക്കിയിട്ടും ബ്ലെസ്സ്ലിയുടെ പിടിവിടാതെ ദിൽഷ മോശം കളിക്കാരിയാകുന്നുവോ..!? | Bigg Boss Season 4 Today Episode 29 June 2022

Bigg Boss Season 4 Today Episode 29 June 2022 : ബിഗ്ഗ്‌ബോസ് വീട്ടിലെ യഥാർത്ഥപോരാളി ഇപ്പോൾ അവിടത്തെ ആറ് മത്സരാർത്ഥികളുമല്ല എന്നതാണ് സത്യം. ബിഗ്ഗ്‌ബോസ് തന്നെയാണ് ഇപ്പോൾ അവിടത്തെ സ്ട്രോങ്ങ് പ്ലെയർ. കഴിഞ്ഞ ആഴ്ച മോഹൻലാൽ വന്ന എപ്പിസോഡിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമുള്ള പ്രശനങ്ങൾ പറഞ്ഞുതീർക്കാനുള്ള അവസരം കൂടി ഒരുക്കിയതോടെ ഫൈനൽ വീക്കിൽ എല്ലാവരും നല്ല കുട്ടികളായിരിക്കുമെന്നും ഇനി പ്രത്യേകിച്ച് പോർവിളിയും ബഹളങ്ങളുമൊന്നും അവിടെ ഉണ്ടാവില്ലെന്നും പ്രേക്ഷകർ ഉറപ്പിച്ചിരുന്നു. എന്നാൽ എല്ലാ ധാരണകളെയും തിരുത്തിക്കൊണ്ട് ഓണവില്ല് ഒടിക്കുകയായിരുന്നു ബിഗ്ഗ്‌ബോസ് ചെയ്തത്.

കഴിഞ്ഞ 95 ദിനങ്ങളിൽ ബിഗ്‌ബോസ് വീട്ടിൽ മത്സരാർത്ഥികൾ പറഞ്ഞുവെച്ച പല കാര്യങ്ങളും, കുറ്റങ്ങളും പരദൂഷണങ്ങളുമെല്ലാം പരസ്യമായി കാണിച്ചുകൊടുത്തുകൊണ്ടുള്ള ‘ദൃശ്യവിസ്മയം’ ടാസ്‌ക്കായിരുന്നു അവസാനവാരം ബിഗ്‌ബോസ് ഒരുക്കിവെച്ചത്. എല്ലാവരും പിരിയുന്ന ഈ വേളയിൽ സമാധാനപൂർണമായേക്കുമെന്ന് കരുതിയ അന്തരീക്ഷത്തെ വീണ്ടും കലാപഭൂമിയാക്കിയ ഒരു ടാസ്ക്ക്, ഇനി ഒരു പ്രശ്നത്തിനും ഞാനില്ലെന്ന് പറഞ്ഞ് അവസാന ആഴ്ച സേഫ് ഗെയിം പ്ലാൻ ചെയ്തിരുന്നവർക്കും എട്ടിന്റെ പണി എറിഞ്ഞിട്ട് കൊടുത്ത യമണ്ടൻ ടാസ്ക്ക്.

Bigg Boss Season 4 Today Episode 29 June 2022
Bigg Boss Season 4 Today Episode 29 June 2022

ദിൽഷ-ബ്ലെസ്സ്ലി പ്രണയം വീണ്ടും വീട്ടിൽ പൊട്ടിത്തെറികളുണ്ടാക്കി. അനിയനെപ്പോലെയാണ് ബെസ്സ്ലിയെ കാണുന്നതെന്ന് പലകുറി പറഞ്ഞിട്ടുള്ള, ഈ പ്രണയം തനിക്ക് താല്പര്യമില്ലെന്നും അത് വിഷമപ്പെടുത്തുന്നുവെന്നും തുറന്നുപറഞ്ഞിട്ടുള്ള ദിൽഷ എന്തുകൊണ്ട് ബ്ലെസ്ലിക്ക് നിയന്ത്രണങ്ങൾ വെച്ചില്ല എന്ന ചോദ്യവുമായി റിയാസും ലക്ഷ്മിപ്രിയയും പൊട്ടിത്തെറിച്ചു. അവിടെയും പക്വതയില്ലാത്ത പെരുമാറ്റമാണ് ബ്ലെസ്സ്ലിയുടെ ഭാഗത്ത് നിന്നുണ്ടായത്.

താൻ ദിൽഷയുടെ കഴുത്തിൽ താലികെട്ടും എന്ന് ബ്ലസ്സ്ലി ഉറപ്പിച്ചുപറയുന്നു. തന്നെ ഇഷ്ടമല്ലാത്ത ഒരു പെൺകുട്ടിയെ നിർബന്ധിപ്പിച്ച് താൻ ഭാര്യയാക്കും എന്നാണ് ബ്ലെസ്സ്ലി അവർത്തിച്ചുപറയുന്നത്. എന്തായാലും ദൃശ്യവിസ്മയം ടാസ്ക്കിലൂടെ ലക്ഷ്മിപ്രിയയും റിയാസും മാസ് പ്രകടനം കാഴ്ചവെക്കുകയായിരുന്നു. ധന്യ എന്ന ഗെയിമർ സേഫ് ഗെയിം കളിക്കുന്നുവെന്ന പരാതി ഇന്നലത്തെ ദൃശ്യവിസ്മയം ടാസ്ക്ക് കഴിഞ്ഞതോടെ സഹമത്സരാർത്ഥികൾക്ക് മാറിക്കിട്ടിയിട്ടുണ്ടാകും.