ബ്ലെസ്ലിയുടെ മാസ്റ്റർ പ്ലാൻ കേട്ടാൽ ആരും ഞെട്ടും; വിനയുടെ കണ്ണിൽ ബിഗ്ഗ് ബോസ്സ് വീട്ടിലെ വില്ലൻ… | Bigg Boss Season 4 Today 20 June 2022

Bigg Boss Season 4 Today 20 June 2022 : അങ്ങനെ പ്രേക്ഷകർ ഉറപ്പിച്ച് വെച്ചത് പോലെ തന്നെ വിനയ് മാധവ് ബിഗ്ഗ്‌ബോസ് വീടിനോട് വിട പറഞ്ഞു. വൈൽഡ് കാർഡ് എൻട്രിയായി ബിഗ്ഗ്‌ബോസ് ഷോയിലെത്തിയ വിനയ്ക്ക് ഷോയിൽ ഇനിയും തുടരണമെന്ന ആഗ്രഹം ഏറെയായിരുന്നു. റോൻസൺ, ധന്യ എന്നിവരെ സേഫ് ആക്കിക്കൊണ്ടാണ് വിനയ് വീടിന് പുറത്തേക്ക് പോയത്. പുറത്ത് നിന്ന് കാണും പോലെയല്ല കാര്യങ്ങൾ, വീടിനകത്ത് ചെന്നപ്പോഴാണ് അവിടത്തെ യഥാർത്ഥപ്രശ്നങ്ങൾ മനസിലായത് എന്നാണ് ഷോയിൽ നിന്ന് പുറത്താകുന്ന വേളയിൽ വിനയ് പ്രതികരിച്ചത്.

ബിഗ്ഗ്‌ബോസ് വീട്ടിൽ നിലവിലെ ഏറ്റവും ശക്തനായ മത്സരാർത്ഥി ആരെന്ന് അവതാരകൻ മോഹൻലാൽ വിനയിനോട് ചോദിച്ചിരുന്നു. റോൻസനാണ് ശക്തനായ എതിരാളി എന്നാണ് വിനയ് പറഞ്ഞത്. ഒപ്പം ബ്ലെസ്ലിയും മികച്ച ഗെയിം പ്ലേയർ ആണെന്ന് വിനയ് പറഞ്ഞു. ഒരു മത്സരാർത്ഥി എന്ന നിലയിൽ ലക്ഷ്മിപ്രിയ ഏറെ ശക്തയാണെങ്കിലും പല കാര്യങ്ങളെയും വൈകാരികമായി എടുക്കുന്നതാണ് ലക്ഷ്മിയുടെ പ്രശ്നമെന്നാണ് വിനയ് പറഞ്ഞുവെച്ചത്.

Bigg Boss Season 4 Today 20 June 2022
Bigg Boss Season 4 Today 20 June 2022

വീക്കെണ്ട് എപ്പിസോഡിൽ ബ്ലെസ്ലിയെ വീണ്ടും പൊളിച്ചടുക്കുകയായിരുന്നു മോഹൻലാൽ. ദിൽഷയുടെ കുറ്റം റിയാസിനോട് പറഞ്ഞ വിഷയം മോഹൻലാൽ എടുത്തിട്ടു. ബ്ലെസ്ലിയുടെ ഇരട്ടത്താപ്പ് കയ്യോടെ പിടികൂടുകയായിരുന്നു ലാലേട്ടൻ. അത്‌ ബ്ലെസ്ലിയുടെ ഗെയിം തന്നെയാണെന്ന് താൻ സംശയിക്കുന്നതായി റിയാസും പറഞ്ഞതോടെ ബ്ലെസ്ലി ചെറുതായൊന്ന് വെള്ളം കുടിച്ചു. യാതൊരു കാരണവുമില്ലാതെ ബ്ലെസ്സ്ലി ഇപ്പോൾ ലക്ഷ്മിപ്രിയക്ക് നേരെ ഓരോ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.

പൊതുവെ ലക്ഷ്‌മി ഫൈനൽ വരെ എത്തുന്ന ഒരു മത്സരാർത്ഥി ആണെന്നും തനിക്ക് വലിയ എതിരാളി ആകുമെന്നും ബ്ലെസ്സ്ലിക്ക് നന്നായി അറിയാം. റിയാസും വിനയും ലക്ഷ്‌മിക്കെതിരെ തിരിഞ്ഞ സമയത്ത് ബ്ലെസ്ലി ലക്ഷ്‌മിക്കൊപ്പമായിരുന്നു. എന്നാൽ ആ സമയം ലക്ഷ്മി വൈകാരികമായി തളരുന്നത് ബ്ലെസ്ലി കണ്ടു. അവിടെ നിന്നാണ് ലക്ഷ്മിക്കെതിരെയുള്ള ബ്ലെസ്ലിയുടെ പ്രത്യക്ഷയുദ്ധം ആരംഭിക്കുന്നത്. ലക്ഷ്മിയെ വൈകാരികമായി തളർത്തി ഫിനാലെക്ക് മുമ്പ് പുറത്താക്കാനാണ് ബ്ലെസ്ലി എന്ന ഗെയിമറുടെ പ്ലാൻ.