ധൈര്യം കൊടുക്കാൻ വന്നവർ റിയാസിന് നൽകിയത് മുട്ടൻ പണി; റിയാസിന് ഒന്നാം സ്ഥാനം നഷ്ടമാകാൻ കാരണം അവർ… | Bigg Boss Riyas Salim News Malayalam

Bigg Boss Riyas Salim News Malayalam : ഡോക്ടർ റോബിനെ പുറത്താക്കിയ റിയാസിനോട് ആദ്യമൊക്കെ പ്രേക്ഷകർക്ക് വലിയ വെറുപ്പായിരുന്നു. റിയാസ് വാ തുറക്കുന്നത് പോലും പ്രേക്ഷകർക്ക് ഇഷ്ടമല്ലായിരുന്നു. ഡോക്ടർ റോബിൻ ഷോയിൽ നിന്ന് പുറത്താകുന്നതോടെ ഇനി ബിഗ്ഗ്‌ബോസ്സിൽ എന്ത് കാണാനാണ്? അവിടെ എന്തെങ്കിലും കണ്ടന്റ് ഉണ്ടോ? എന്ന് ചോദിച്ചവർക്ക് മറുപടി കൊടുത്തതും റിയാസ് തന്നെയാണ്. വൈൽഡ് കാർഡ് എൻട്രിയായി വന്ന റിയാസ്‌ ഷോയിൽ ആർക്കാണ് ഏറ്റവും കൂടുതൽ പിന്തുണയുള്ളത് എന്ന് മനസിലാക്കിത്തന്നെയാണ് എത്തിയത്.

എന്നിട്ടും ആ ഒഴുക്കിന് എതിരെ നടക്കാനാണ് റിയാസ്‌ ശ്രമിച്ചത്. അതായിരുന്നു റിയാസ്‌ എന്ന മത്സരാർത്ഥിയിലെ മികവ്. വെറുപ്പ് ഏറെ സമ്പാദിച്ചിട്ടും ഒടുവിൽ പ്രേക്ഷകർ റിയാസിനെ ഇഷ്ടപ്പെട്ടു, സ്നേഹിച്ചു. ലക്ഷ്മിപ്രിയയുമായി അതുവരെയുണ്ടായിരുന്ന വഴക്കെല്ലാം മറന്ന് ഒന്നായപ്പോൾ പ്രേക്ഷകർ ഏറെ സന്തോഷിച്ചു. റിയാസിന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോഴും റിയാസ് തന്നെ ഷോ വിജയിക്കട്ടെ എന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു.

Bigg Boss Riyas Salim News Malayalam
Bigg Boss Riyas Salim News Malayalam

നടി ജ്യൂവൽ മേരി, ആര്യ,അർച്ചന സുശീലൻ, പേളി, ശില്പ തുടങ്ങി ഒട്ടേറെപ്പേരാണ് റിയാസിനെ പിന്തുണച്ച് മുന്നോട്ടുവന്നത്. എന്നാൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും വിധം എവിടെയാണ് റിയാസിന് പിഴച്ചത്? ജാസ്മിനും നിമിഷയുമായുള്ള സൗഹൃദമാണ്, അവർക്ക് വേണ്ടി റിയാസ്‌ നിരന്തരം വാദിച്ചതാണ് റിയാസിന് പണി നൽകിയത്. വീട്ടിലേക്ക് അവസാനദിനങ്ങളിൽ പഴയ മത്സരാർത്ഥികൾ തിരിച്ചുവന്നപ്പോഴും റിയാസ് ജാസ്മിനും നിമിഷക്കുമൊപ്പം കൂടി.

അത്‌ പ്രേക്ഷകരെ രണ്ടാമതൊന്ന് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. എല്ലാം സോൾവ് ആയിട്ടും ലക്ഷ്മിപ്രിയയുമായി സൗഹൃദത്തിലായിട്ടും നിമിഷ വന്നപ്പോൾ തനിക്ക് ലക്ഷ്മിപ്രിയയോട് വീണ്ടും വെറുപ്പ് തോന്നുന്നു എന്ന് റിയാസ് പറഞ്ഞതും പ്രേക്ഷകരെ ആശങ്കയിലാക്കി. എന്താണെങ്കിലും ബിഗ്ഗ്‌ബോസ് എന്നത് സ്വപ്നമായി കണ്ട് വന്ന റിയാസിന് അത്‌ സാധ്യമാക്കാൻ കഴിയാതെ മടങ്ങേണ്ടി വന്നു. എന്നിരുന്നാലും നാലാം സീസണിലെ റിയൽ വിന്നർ റിയാസ് സലീം തന്നെ എന്ന് പറഞ്ഞുവെക്കുന്നവരുമുണ്ട്.